സൗദിയുടെ ധവള വിപ്ലവം: ഒമ്പത് മാസത്തിനിടെ 390 കോടി റിയാലിന്റെ കയറ്റുമതി


ഷീബ വിജയൻ
പാലുൽപ്പന്നങ്ങളുടെ കയറ്റുമതിയിൽ വൻ മുന്നേറ്റവുമായി സൗദി അറേബ്യ. 2025-ലെ ആദ്യ ഒമ്പത് മാസത്തിനുള്ളിൽ മാത്രം 390 കോടി റിയാലിന്റെ (ഏകദേശം 8,500 കോടി രൂപയിലധികം) പാലും അനുബന്ധ ഉൽപ്പന്നങ്ങളുമാണ് സൗദി വിദേശരാജ്യങ്ങളിലേക്ക് കയറ്റി അയച്ചത്. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ മൂന്ന് വർഷത്തിനിടെ മൊത്തം കയറ്റുമതി 1300 കോടി റിയാൽ കടന്നു.

സൗദിയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ ഏറ്റവും കൂടുതൽ വാങ്ങുന്നത് യുഎഇ ആണ്. കുവൈത്ത്, ഒമാൻ, ബഹ്‌റൈൻ, ഇറാഖ്, ജോർദാൻ, യമൻ തുടങ്ങിയ രാജ്യങ്ങളും സൗദി പാലുൽപ്പന്നങ്ങളുടെ പ്രധാന വിപണികളാണ്. 2024-ൽ മൊത്തം കയറ്റുമതി 480 കോടി റിയാലായിരുന്നു. കാർഷിക-ക്ഷീര മേഖലയിലെ സൗദിയുടെ വലിയ വളർച്ചയാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്.

article-image

adswswadasd

You might also like

  • Arjun Chess Accademy
  • NEC
  • Straight Forward

Most Viewed