‘പറക്കും തളിക’ മോ‍ഡലിൽ കെഎസ്ആർടിസി ബസ്സിന്റെ കല്യാണ ഓട്ടം: ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു


കൊച്ചി കോതമംഗലത്ത് ‘പറക്കും തളിക’ മോ‍ഡൽ കല്യാണ ഓട്ടം നടത്തിയ കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. ഡ്രൈവറുടെ വിശദീകരണം തൃപ്തികരമല്ലെന്നും അതിനിലാണ് നടപടി സ്വീകരിച്ചതും ജോയിന്റ് ആർ.ടി.ഒ അറിയിച്ചു. അടിമാലിയിലേക്ക് കല്യാണ ഓട്ടം പോയ കെ.എസ്.ആർ.ടി.സി ബസാണ് പറക്കുതളിക സിനിമയിലേതുപോലെ മരച്ചില്ലകളും മറ്റും ചുറ്റുംവച്ചുകെട്ടി അപകടകരമാംവിധം അലങ്കരിച്ചത്.

ബസ് പരിശോധിച്ച ഉദ്യോഗസ്ഥർ ഡ്രൈവറോട് ഹാജരായി വിശദീകരണം നൽകാൻ ആവശ്യപ്പെട്ടിരുന്നു. സുഹൃത്തിന്റെ കല്യാണത്തിനാണ് ബസ് കൊണ്ടുപോയതെന്നും അലങ്കാരം കൂടിപ്പോയതിൽ തന്റെ ശ്രദ്ധക്കുറവുണ്ടായെന്നും ഡ്രൈവർ വിശദീകരിച്ചു.

You might also like

Most Viewed