സൗദിയിൽ ഗാർഹിക തൊഴിലാളികൾക്ക് പുതിയ നിയമം; ജോലി നിർത്തിയാൽ 60 ദിവസത്തിനകം രാജ്യം വിടണം
ഷീബ വിജയൻ
സൗദി അറേബ്യയിൽ ഗാർഹിക തൊഴിലാളികൾ ജോലിയിൽ നിന്ന് വിട്ടുനിന്നാൽ 60 ദിവസത്തിനുള്ളിൽ രാജ്യം വിടുകയോ നിയമനടപടികൾ പൂർത്തിയാക്കുകയോ ചെയ്യണമെന്ന് മാനവ വിഭവശേഷി മന്ത്രാലയം. പുതുക്കിയ 'മുസാനിദ്' പ്ലാറ്റ്‌ഫോം വഴിയാണ് ഈ പരിക്കാരണം നടപ്പിലാക്കുന്നത്. രണ്ട് വർഷം തികയാത്ത തൊഴിലാളികൾ ജോലി ഉപേക്ഷിച്ചാൽ 60 ദിവസത്തിനകം രാജ്യം വിടണം; ഇവർക്ക് സ്പോൺസർഷിപ്പ് മാറാൻ അനുവാദമില്ല. എന്നാൽ രണ്ട് വർഷം കഴിഞ്ഞവർക്ക് പുതിയ സ്പോൺസറെ കണ്ടെത്തുകയോ രാജ്യം വിടുകയോ ചെയ്യാം. നിശ്ചിത സമയത്തിനകം നടപടി ക്രമങ്ങൾ പൂർത്തിയാക്കാത്തവരെ 'ഹുറൂബ്' (ഒളിച്ചോടിയവർ) ആയി കണക്കാക്കും.
adswsadasdsa


