വിവാഹത്തിന് മാതാപിതാക്കളുടെ സമ്മതം നിർബന്ധമാക്കാൻ ഗുജറാത്ത്
ഷീബ വിജയൻ
പ്രണയവിവാഹങ്ങളിലും ഒളിച്ചോട്ട വിവാഹങ്ങളിലും മാതാപിതാക്കളുടെ സമ്മതം നിർബന്ധമാക്കുന്ന രീതിയിലുള്ള നിയമ ഭേദഗതിക്കൊരുങ്ങി ഗുജറാത്ത് സർക്കാർ. ലവ് ജിഹാദ് തടയുന്നതിനും യുവതികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് ഈ നീക്കമെന്നാണ് ഔദ്യോഗിക വിശദീകരണം. പുതിയ നിർദ്ദേശമനുസരിച്ച് വിവാഹ രജിസ്‌ട്രേഷന് മുമ്പ് മുപ്പത് ദിവസത്തെ നിർബന്ധിത കാത്തിരിപ്പ് കാലാവധി ഉണ്ടാകും. വിവാഹ വിവരം ഔദ്യോഗിക പോർട്ടൽ വഴിയോ വാട്സ്ആപ്പ് വഴിയോ മാതാപിതാക്കളെ അറിയിക്കുന്ന സംവിധാനവും ഇതിന്റെ ഭാഗമാണ്. വഞ്ചനയിലൂടെയും ബലപ്രയോഗത്തിലൂടെയുമുള്ള വിവാഹങ്ങൾക്ക് തടയിടുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് ഗുജറാത്ത് ഉപമുഖ്യമന്ത്രി ഹർഷ് സംഘ്‌വി വ്യക്തമാക്കി.
xasawaswq


