33 കുട്ടികളെ പീഡിപ്പിച്ചു; ഉത്തർപ്രദേശിൽ ദമ്പതികൾക്ക് വധശിക്ഷ


ഷീബ വിജയൻ
ന്യൂഡൽഹി: ഉത്തർപ്രദേശിലെ ബന്ദയിൽ 33 കുട്ടികളെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ ദമ്പതികൾക്ക് വധശിക്ഷ വിധിച്ച് പോക്സോ കോടതി. മുൻ ജലസേചന വകുപ്പ് ജൂനിയർ എൻജിനീയർ രാംഭവൻ, ഭാര്യ ദുർഗാവതി എന്നിവർക്കാണ് കോടതി പരമാവധി ശിക്ഷ നൽകിയത്. 2010 മുതൽ പത്ത് വർഷക്കാലം മൂന്ന് വയസ്സുള്ള കുട്ടികളെ വരെ ഇവർ പീഡനത്തിന് ഇരയാക്കിയിരുന്നു.

വീഡിയോ ഗെയിമുകളും സമ്മാനങ്ങളും നൽകിയാണ് രാംഭവൻ കുട്ടികളെ ആകർഷിച്ചിരുന്നത്. സിബിഐ നടത്തിയ അന്വേഷണത്തിൽ പ്രതികൾ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ചതായും കണ്ടെത്തി. അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസെന്ന് നിരീക്ഷിച്ച കോടതി, പീഡനത്തിനിരയായ ഓരോ കുട്ടിക്കും 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാനും ഉത്തരവിട്ടു.

article-image

dsadsadsadsa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed