സൗദി അരാംകോ ലോകത്തിലെ ഏറ്റവും ലാഭകരമായ കന്പനി

റിയാദ്: ലോകത്തിലെ ഏറ്റവും ലാഭകരമായ കന്പനിയായി അരാംകോ. സൗദി അറേബ്യയുടെ ദേശീയ എണ്ണ കന്പനിയാണ് അരാംകോ. വന്പൻ കന്പനികളെ പിന്‍തള്ളിയാണ് അരാംകോ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. എക്‌സോൺ മൊബിൽ, ആപ്പിൾ, ആമസോൺ, ഗൂഗിൾ, ഐ.ടി കന്പനികൾ ആണ് തെട്ടുപിറകെ. ഇന്ന് ലോകത്ത് ഏറ്റവും ലാഭമുള്ള കന്പനിയായി സൗദി അരാംകോ മാറി.
എണ്ണവിലയിൽ ഉണ്ടായ വർധനവാണ് അരാംകോയെ ഇത്രയും വലിയ ഒരു നേട്ടത്തിൽ എത്തിച്ചത്. ഈ വർഷം മൂന്നാം ക്വാർട്ടറിലെ കന്പനിയുടെ വരുമാനം ഒരു വർഷം മുന്പുള്ള 11.8 ശതകോടി ഡോളറിനെക്കാൾ 158 ശതമാനം ആണ് വർധിച്ചത്. 30.4 ശതകോടി ഡോളറായി ഇപ്പോൾ കന്പനിയുടെ വരുമാനം നിൽക്കുന്നു. എണ്ണ വിൽപ്പന ഇപ്പോൾ 80 ശതമാനം വർധിച്ച് 96 ശതകോടി മാറിയിട്ടുണ്ട്. വിപണികളിലെ വർധിച്ച സാന്പത്തിക പ്രവർത്തനവും എണ്ണയുടെ ആവശ്യം കൂടിയതും സാന്പത്തിക അച്ചടക്കം സൂക്ഷിച്ചതും ആണ് ഇത്തരത്തിലൊരു മികച്ച പ്രകടനം കന്പനിക്ക് കാഴ്ചവെക്കാൻ സാധിച്ചതെന്ന് അധികൃതർ പറയുന്നു.