വിരാട് കോലിയുടെ മകൾക്ക് നേരെ ഭീഷണി; ഡൽഹി വനിതാ കമ്മിഷൻ കേസെടുത്തു


മുഹമ്മദ് ഷമിയെ പിന്തുണച്ചതിന്റെ പേരിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയുടെ മകൾക്ക് നേരെ ബലാത്സംഗ ഭീഷണി. സമൂഹമാധ്യമങ്ങളിലൂടെ ബലാത്സംഗ ഭീഷണി ഉയർന്ന സംഭവത്തിൽ ഡൽഹി വനിതാ കമ്മിഷൻ ഇടപെട്ടു. ഡൽഹി പൊലീസിന് വനിതാ കമ്മിഷൻ നോട്ടീസ് അയച്ചു. പ്രതികളെ ഉടൻ പിടികൂടണമെന്ന് വനിതാ കമ്മിഷൻ ആവശ്യപ്പെട്ടു. ഈ ട്വീറ്റ് നീക്കം ചെയ്തെങ്കിലും ഇതിന്റെ സ്‌ക്രീൻഷോട്ട് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ട്വന്റി20 ലോകകപ്പിൽ പാകിസ്താനോട് ഇന്ത്യ തോറ്റതിന് പിന്നാലെയാണ് മുഹമ്മദ് ഷമിയുടെ മതത്തിലേക്ക് ചൂണ്ടി സമൂഹമാധ്യമങ്ങളിൽ വിദ്വേഷ പ്രചാരണങ്ങൾ നടന്നത്. ഇതോടെ ഷമിക്ക് പിന്തുണയുമായി ഇന്ത്യൻ വിരാട് കോലിയും എത്തി.
മതത്തിന്റെ പേരിൽ വേർതിരിവ് എന്ന ചിന്തപോലും തന്നിൽ ഉണ്ടായിട്ടില്ലെന്ന് കോലി പറഞ്ഞു. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് ഷമി ജയിച്ച കളികളെ കുറിച്ച് അറിവില്ലാത്തവരാണ് അവരുടെ അസ്വസ്ഥതകൾ തീർക്കുന്നത്. അങ്ങനെയുള്ളവർക്ക് വേണ്ടി എന്റെ ജീവിതത്തിലെ ഒരു മിനിറ്റ് പോലും കളയാൻ തയ്യാറല്ലെന്നും കോലി വ്യക്തമാക്കിയിരുന്നു.

You might also like

Most Viewed