ബാഗുകളിലും കവറുകളിലും ദൈവനാമങ്ങൾ പാടില്ല; വാണിജ്യ സ്ഥാപനങ്ങൾക്ക് സൗദിയിൽ വിലക്ക്
ഷീബ വിജയൻ
റിയാദ്: ഷോപ്പിങ് ബാഗുകൾ, കവറുകൾ, പാക്കിംഗ് സാമഗ്രികൾ എന്നിവയിൽ ദൈവനാമങ്ങൾ അച്ചടിക്കുന്നത് സൗദി അറേബ്യൻ വാണിജ്യ മന്ത്രാലയം വിലക്കി. ദൈവനാമങ്ങളുടെ പവിത്രത കാത്തുസൂക്ഷിക്കുന്നതിനും അവ ദുരുപയോഗം ചെയ്യപ്പെടുന്നത് ഒഴിവാക്കാനുമാണ് തീരുമാനമെന്ന് മന്ത്രാലയ വക്താവ് അബ്ദുറഹ്മാൻ അൽ ഹുസൈൻ അറിയിച്ചു. പൊതുസ്ഥാപനങ്ങൾക്ക് പേരിടുമ്പോൾ ദൈവനാമങ്ങൾ ഉപയോഗിക്കരുതെന്ന് നേരത്തെ തന്നെ നിർദ്ദേശമുണ്ടായിരുന്നു.
asaasasqw

