വാഹനം ഓടിക്കുന്നതിനിടെ ഹൃദയ സ്തംഭനം; മലയാളി യുവാവ് ഖത്തറിൽ മരിച്ചു

ഖത്തറിൽ ട്രെയ്‌ലർ ഓടിക്കുന്നതിനിടെ ഹൃദയസ്തംഭനമുണ്ടായ പറവൂർ പൂയപ്പിള്ളി പള്ളിത്തറ ജിതിൻ (ജിത്തു – 34) മരിച്ചു. കഴിഞ്ഞ 24ന് വാഹനം ഓടിക്കുന്നതിനിടെ സിഗ്നലിൽ നിർത്തിയെങ്കിലും പിന്നീടു മുന്നോട്ട് എടുത്തില്ല.
പിന്നിലെ വാഹനങ്ങളിലുള്ളവർ നോക്കിയപ്പോൾ സ്റ്റിയറിങ്ങിലേക്കു കുഴഞ്ഞു വീണ നിലയിലായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ബാബു – ജയന്തി ദമ്പതികളുടെ മകനാണ്. സംസ്കാരം നടത്തി. സഹോദരങ്ങൾ: ജീമോൾ മുരുകൻ, ജിബി ഷിബു.
dyfty