ലോകകപ്പ് വേദിയിൽ ഇടംപിടിച്ച് മലയാളം വാക്കും

ഒരു ലോകകപ്പ് വേദിയിൽ നമ്മുടെ മലയാളം, നമ്മുടെ ∍നന്ദി∍. അതെ ഖത്തർ ലോകകപ്പിലെ പ്രധാന വേദികളിലൊന്നായ അൽ ബൈത്ത് സ്‌റ്റേഡിയത്തിലാണ് മലയാളത്തിലുള്ള വാക്കുകളും ഉള്ളത്. 'നന്ദി' എന്നാണ് സ്റ്റേഡിയത്തിന്റെ കവാട പരിസരത്തുള്ളത്. ലോകത്തെ അസംഖ്യം ഭാഷകളിലെ താങ്ക്‌സ് എന്ന പദത്തിനൊപ്പമാണ് 'നന്ദി'യും ഇടം നേടിയത്. തൊട്ടടുത്ത് തന്നെ ബ്രസീലിലെ നന്ദി പദമായ ഒബ്രിഗാദോയുമുണ്ട്.
ഒരു പ്രമുഖ മാധ്യമ പ്രവർത്തകനാണ് ഇക്കാര്യം തന്റെ ഫേസ്ബുക്ക് പേജിലൂടെ മലയാളികളുടെ ശ്രദ്ധയിൽ പെടുത്തിയത്.
ംപമിപ