ട്രോളി ബാഗിനുള്ളിലെ യുവതിയു‌ടെ മൃതദേഹം തിരിച്ചറിഞ്ഞു ; കൊലയ്ക്ക് പിന്നിൽ പിതാവ്


റോഡരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിടന്നിരുന്ന ട്രോളി ബാഗിനുള്ളില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. ഡല്‍ഹി ബദര്‍പൂര്‍ സ്വദേശിനി ആയുഷി യാദവ് എന്ന 22-കാരിയാണ് കൊല്ലപ്പെട്ടത്. പെണ്‍കുട്ടിയെ അവളുടെ അച്ഛന്‍ വെടിവെച്ചുകൊല്ലുകയായിരുന്നുവെന്നാണ് പോലീസ് റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശിലെ മഥുര ജില്ലയിലൂടെ കടന്നുപോകുന്ന യമുന എക്സ്പ്രസ് വേയുടെ സര്‍വീസ് റോഡിലായിരുന്നു മൃതദേഹം അടങ്ങിയ ട്രോളി ബാഗ് യു.പി പോലീസ് കണ്ടെത്തിയത്.

പിതാവ് നിതേഷ് യാദവിനോട് പറയാതെ കഴിഞ്ഞ ദിവസം പെണ്‍കുട്ടി പുറത്തുപോയിരുന്നു. ഇത് പിതാവിനെ ഏറെ പ്രകോപിപ്പിച്ചു. തിരികെ വീട്ടില്‍ വന്നു കയറിയപ്പോള്‍ മകളെ നിതേഷ് ശകാരിച്ചു. ഇതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് തോക്കെടുക്കുകയും മകളെ വെടിവെച്ച് കൊല്ലുകയും ചെയ്തു. നവംബര്‍ 17നായിരുന്നു സംഭവം.

തുടര്‍ന്ന് മൃതദേഹം ഒരു പൊളിത്തീന്‍ കവറില്‍ പൊതിഞ്ഞ് ട്രോളി ബാഗിനുള്ളിലാക്കി മഥുരയില്‍ കൊണ്ടുവന്ന് കളഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് യുവതിയുടെ മൃതദേഹമടങ്ങുന്ന ബാഗ് പോലീസ് കണ്ടെത്തിയത്. പിതാവ് നിതേഷ് യാദവ് പോലീസിനോട് കുറ്റം സമ്മതിച്ചിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.

article-image

AAA

You might also like

  • Lulu Exchange
  • Straight Forward

Most Viewed