ഖത്തറിൽ ഇന്ന് 235 പേർക്ക് കോവിഡ്

ദോഹ: ഖത്തറിൽ ഇന്ന് 235 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗമുക്തി നേടിയത് 242 പേരാണ്. ഇതോടെ ആകെ രോഗമുക്തർ 1,07,377 ആയി. ഇന്ന് 2808 പേരെയാണ് പരിശോധിച്ചത്. മൂന്നുപേർ മരണപ്പെട്ടു. ഇതോടെ ആകെ മരണം 174 ആയി. ഇന്ന് 29 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ രണ്ടുപേരെയും.
നിലവിൽ ആകെ ആശുപത്രിയിലുള്ളത് 406 പേരാണ്. ആകെ പരിശോധന നടത്തിയത് 4,95,377 പേർക്കാണ്. നിലവിലെ രോഗികൾ 3144 ആണ്. തീവ്രപരിചരണ വിഭാഗത്തിൽ ആകെ 77 പേരാണുള്ളത്. ആകെ 1,10,695 പേർക്കാണ് ഇതുവരെ വൈറസ്ബാധ ഉണ്ടായിരിക്കുന്നത്.