ദോഹയിൽ ഇസ്രയേൽ ആക്രമണം: ലക്ഷ്യം ഹമാസ് നേതാക്കളെന്ന് ഇസ്രയേൽ

ദോഹ:
ഖത്തർ സ്ഥലസ്ഥാനമായ ദോഹയിൽ ആക്രമണം നടത്തി ഇസ്രയേൽ. ഹമാസിന്റെ ഉന്നത നേതാക്കളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു. ഗാസ വെടിനിർത്തൽ ചർച്ചകളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഹമാസ് സ്രോതസ്സിനെ ഉദ്ധരിച്ച് ഖത്തറിലെ അൽ ജസീറ ടെലിവിഷൻ റിപ്പോർട്ട് ചെയ്തു.
സ്ഫോടന ശബ്ദം കേട്ടതായി ദൃക്‌സാക്ഷികൾ പറയുന്നു. ആക്രമണം നടത്തിയതായി ഇസ്രയേലും സ്ഥിരീകരിച്ചിട്ടുണ്ട്. കത്താര പ്രവിശ്യയിലാണ് ആക്രമണം നടന്നത്. ആക്രമണത്തിൽ ഖത്തർ അപലപിച്ചു. ഇസ്രയേലിന്റേത് ഭീരുത്വമെന്നും കടന്നാക്രമണം അനുവദിക്കില്ലെന്നും ഖത്തർ മുന്നറിയിപ്പ് നൽകി. ഹമാസിന്റെ മുതിർന്ന നേതാക്കൾ കൊല്ലപ്പെട്ടെന്ന് ഇസ്രയേൽ പറയുന്നുണ്ടെങ്കിലും സ്ഥിരീകരണം വന്നിട്ടില്ല.
aa