ഇന്റർനാഷനൽ ബയോളജി ഒളിമ്പ്യാഡിൽ മികച്ച നേട്ടവുമായി ഖത്തരി വിദ്യാർഥികൾ


ഷീബ വിജയൻ 

ദോഹ I 36ാമത് ഇന്റർനാഷനൽ ബയോളജി ഒളിമ്പ്യാഡിൽ (ഐ.ബി.ഒ 36) മികച്ച നേട്ടവുമായി ഖത്തരി വിദ്യാർഥികൾ. വിദ്യാർഥികൾ അവതരിപ്പിച്ച പ്രോജക്റ്റ് ആദ്യ 10ൽ ഇടംപിടിച്ചു. ജൈവശാസ്ത്രത്തിലെ നൂതന ആശയങ്ങളെയും കണ്ടുപിടിത്തങ്ങളെയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഫിലിപ്പീൻസിലെ ക്യൂസോൺ നഗരത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ 77 രാജ്യങ്ങളിൽനിന്നുള്ള വിദ്യാർഥികളാണ് പങ്കെടുത്തത്. ബയോളജി മേഖലകളിലെ വിദ്യാർഥികളുടെ കഴിവുകൾ വിലയിരുത്തുന്നതിനുള്ള ഈ അന്താരാഷ്ട്ര വേദിയിൽ ഖത്തറിനെ പ്രതിനിധാനം ചെയ്ത് ഖത്തർ സയൻസ് ആൻഡ് ടെക്നോളജി സെക്കൻഡറി സ്കൂൾ ഫോർ ബോയ്സിലെ ജാസിം ഫഹദ് അൽ മുതവ, അൽ മഹാ അക്കാദമി ഫോർ ഗേൾസിലെ ആഇശ അഹ്മദ് അൽ ഹാശിമി, അൽ അബ് സെക്കൻഡറി സ്കൂൾ ഫോർ ഗേൾസിലെ തുഖാ മുഹമ്മദ് അൽ ദുലൈമി, ഇന്റർനാഷനൽ സ്കൂൾ ഓഫ് ചൗഫയ്ഫാതിലെ ഉമർ ഫിറാസ് ഖബ്ബാഖിബി എന്നിവരടങ്ങുന്ന ടീമാണ് പങ്കെടുത്തത്. സിസ്റ്റമിക് തിങ്കിങ് ഉപയോഗിച്ച് ശാസ്ത്രീയ പ്രശ്നങ്ങൾക്ക് പരിഹാരങ്ങൾ അവതരിപ്പിച്ച ഖത്തറിലെ വിദ്യാർഥികളുടെ പ്രോജക്റ്റ് ശ്രദ്ധേയമായി.

ഇന്റർനാഷനൽ ബയോളജി ഒളിമ്പ്യാഡിൽ ഖത്തർ ആറാം തവണയാണ് പങ്കെടുക്കുന്നത്. മുൻ വർഷങ്ങളിൽ നടന്ന പരിപാടികളിലും ഖത്തർ മികച്ചനേട്ടം കൈവരിച്ചിട്ടുണ്ട്. ഇറാൻ, ഹംഗറി, പോർചുഗൽ എന്നിവിടങ്ങളിൽനിന്ന് സ്വർണ മെഡലുകളും യു.എ.ഇ, കസാഖ്സ്താൻ എന്നിവിടങ്ങളിൽനിന്ന് വെങ്കല മെഡലുകളും ഖത്തർ കരസ്ഥമാക്കിയിട്ടുണ്ട്. കൂടാതെ നിരവധി തവണ പ്രത്യേക പരാമർശവും നേടിയിട്ടുണ്ട്.

article-image

ADFDFSDFFD

You might also like

  • Straight Forward

Most Viewed