കൊണ്ടോട്ടിയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ് കത്തിനശിച്ചു

ഷീബ വിജയൻ
കൊണ്ടോട്ടി I ഓടുന്നതിനിടെ സ്വകാര്യ ബസ് കത്തിനശിച്ചു. ഇന്ന് രാവിലെ എട്ടോടെ കൊണ്ടോട്ടിക്കടുത്ത് കുളത്തൂരിലാണ് സംഭവം. ബസ് പൂർണ്ണമായും കത്തിയെങ്കിലും യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസിന്റെ മുൻഭാഗത്ത് നിന്ന് പുക ഉയരുകയായിരുന്നു. ഉടൻ വാഹനം നിർത്തി യാത്രക്കാരെ പുറത്തിറക്കി. ഇതിനിടെ ബസിനു തീ പിടിക്കുകയും ചെയ്തു. യാത്രക്കാരുടെ ബാഗേജുകൾ നശിച്ചിട്ടുണ്ട്. മലപ്പുറത്തു നിന്ന് അഗ്നിരക്ഷ സേനയുടെ രണ്ട് യൂനിറ്റ് എത്തി തീയണച്ചു. കൊണ്ടോട്ടി പൊലീസും സ്ഥലത്തെത്തി. അപകടാവസ്ഥ മുൻനിർത്തി നാട്ടുകാരും പൊലീസും ദേശീയ പാതയിൽ ഗതാഗതം തടഞ്ഞിരുന്നു.
DFCXDSF