ഖത്തറിൽ പരിസ്ഥിതിക്ക് ദോഷകരമായ രാസവസ്തുക്കൾ ഒഴുക്കിയ ഒരാൾ അറസ്റ്റിൽ

ഷീബ വിജയൻ
ദോഹ: ഖത്തറിലെ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിലെ , വന്യജീവി സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ, പെട്രോളിയം രാസവസ്തുക്കൾ അനുമതിയില്ലാത്ത സ്ഥലത്ത് ഒഴുക്കി സസ്യജാലങ്ങൾക്കും പരിസ്ഥിതിക്കും നാശമുണ്ടാക്കിയ ഒരാളെ അറസ്റ്റ് ചെയ്തു.
രാജ്യത്തിന്റെ മധ്യമേഖലയിൽ മന്ത്രാലയം നടത്തിയ പരിശോധനയുടെ ഭാഗമായാണ് ഈ അറസ്റ്റ് നടന്നതെന്ന് അധികൃതർ പ്രസ്താവനയിൽ അറിയിച്ചു. വന്യജീവി പരിസ്ഥിതിയെ സംരക്ഷിക്കാനുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായിരുന്നു ഈ നടപടി. നിയമലംഘകനെതിരെ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
പരിസ്ഥിതി നിയമങ്ങൾ പാലിക്കാനും പ്രകൃതി വിഭവങ്ങളുടെ സുസ്ഥിരതയെ പ്രതികൂലമായി ബാധിക്കുന്ന പ്രവൃത്തികളിൽ നിന്ന് വിട്ടുനിൽക്കാനും മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
dsdsafsadds