കുവൈറ്റിൽ സ്വകാര്യ മേഖലയിലെ പ്രവാസികൾക്ക് എക്സിറ്റ് പെർമിറ്റ് നിർബന്ധമാക്കി; നിയമം പ്രാബല്യത്തിൽ


ഷീബ വിജയൻ 

കുവൈറ്റ് സിറ്റി: കുവൈറ്റിൽ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് തൊഴിലുടമയുടെ മുൻകൂർ അനുമതിയോടെ എക്സിറ്റ് പെർമിറ്റ് നിർബന്ധമാക്കുന്ന തീരുമാനം ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു.

തൊഴിലാളികൾ സാഹേൽ ആപ്പ് വഴിയോ പബ്ലിക് അതോറിറ്റി ഓഫ് മാൻപവറിന്റെ (PAM) വെബ്സൈറ്റ് വഴിയോ ഇതിനായി അപേക്ഷ സമർപ്പിക്കണം. തുടർന്ന്, തൊഴിലുടമ ഓൺലൈനായി അപേക്ഷ അംഗീകരിച്ച ശേഷം അതോറിറ്റി പെർമിറ്റ് അനുവദിക്കും.

ആർട്ടിക്കിൾ 18 പ്രകാരം റെസിഡൻസിയുള്ള സ്വകാര്യ മേഖലയിലെ ജീവനക്കാർക്കാണ് ഈ തീരുമാനം ബാധകം. ആർട്ടിക്കിൾ 19 റെസിഡൻസിയുള്ളവർക്ക് – അതായത്, സ്വയം സ്പോൺസർ ചെയ്യുന്നവർക്ക് – എക്സിറ്റ് പെർമിറ്റ് ആവശ്യമില്ല.

article-image

adsadsdfs

You might also like

Most Viewed