അദീബ് അഹമ്മദ് ഒമാനിൽ ദീർഘകാല താമസ വിസ സ്വീകരിച്ചു

ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് എം ഡി അദീബ് അഹമ്മദ് ഒമാനിൽ ദീർഘകാല താമസ വിസ സ്വീകരിച്ചു. പ്രവാസി നിക്ഷേപകർക്കായുള്ള ദീർഘകാല റസിഡൻസി കാർഡാണ് ഒമാൻ ഭരണകൂടം അനുവദിച്ചത് .ഒമാൻ വാണിജ്യ , വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖായിസ് മുഹമ്മദ് മൂസ അൽ യൂസഫിൽ നിന്നാണ് വിസ രേഖകൾ ഏറ്റുവാങ്ങിയത്.
ഈ ബഹുമതി തന്നെ കൂടുതൽ വിനയാനിത്വനും സന്തുഷ്ടനുമാക്കുന്നുവെന്ന് അഭിപ്രായപ്പെട്ട അദീബ് അഹമ്മദ് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈത്തം ബിൻ താരീഖ് അൽ സൈദിനും ഒമാൻ സർക്കാരിനും, ജനങ്ങൾക്കും നന്ദി രേഖപ്പെടുത്തി. ഒമാന്റെ ശക്തമായ സമ്പദ് വ്യവസ്ഥയിലും അതിന്റെ വളർച്ചയിലും പങ്കാളിയാകാൻ അവസരം ലഭിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അബുദാബി അസ്ഥാനമായുള്ള ലുലു ഫിനാൻഷ്യൽ ഹോൾഡിങ്ങ്സിന് ആഗോളതലത്തിൽ 11 രാജ്യങ്ങളിലാണ് സാന്നിദ്ധ്യമുള്ളത്.