ഡോ. കെ വാസുകി, ലേബര്‍ കമ്മീഷണര്‍; കെ ബിജു, ലാന്‍ഡ് റവന്യു കമ്മിഷണര്‍


ഡോ. കെ വാസുകിയെ ലേബര്‍ കമ്മീഷണറായി മാറ്റി നിയമിച്ചു. കെ ബിജു ലാന്‍ഡ് റവന്യൂ കമ്മീഷണറായി തുടരും. വിദ്യാഭ്യാസ അവധി കഴിഞ്ഞ് സര്‍വീസില്‍ തിരികെ പ്രവേശിച്ച വാസുകിയെ കഴിഞ്ഞദിവസം ലാന്‍ഡ് റവന്യൂ കമ്മീഷണറായി നിയമിച്ചിരുന്നു.

എന്നാല്‍ വാസുകിയുടെ നിയമനം സര്‍ക്കാര്‍ ഉത്തരവിറങ്ങിയ ശേഷമാണ് റവന്യൂമന്ത്രി കെ രാജന്‍ അറിഞ്ഞത്. തുടര്‍ന്ന് ഏറ്റെടുത്ത സുപ്രധാന പദ്ധതികളുടെ പൂര്‍ത്തീകരണത്തിനായി നിലവിലെ ലാന്‍ഡ് റവന്യു കമ്മിഷണര്‍ ബിജുവിനെ തുടരാന്‍ അനുവദിക്കണമെന്ന് മന്ത്രി രാജന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

ഇതേത്തുടര്‍ന്ന് ഡോ. വാസുകിയോട് പുതിയ പദവിക്കായി തല്‍ക്കാലം കാത്തിരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിക്കുകയായിരുന്നു. ലാന്‍ഡ് റവന്യൂ കമ്മീഷണറായ കെ ബിജുവിന് അടുത്തിടെയാണ് സെക്രട്ടറിയായി സ്ഥാനക്കയറ്റം ലഭിച്ചത്.

article-image

a

You might also like

Most Viewed