പോപ്പുലർ ഫ്രണ്ടിനെതിരെ വീണ്ടും രാജ്യവ്യാപക റെയ്ഡ്: 200ൽ അധികം പോപ്പുലർ ഫ്രണ്ട് നേതാക്കൾ കസ്റ്റഡിയിൽ

പോപ്പുലർ ഫ്രണ്ടിനെതിരെ വീണ്ടും രാജ്യവ്യാപക റെയ്ഡ്. എട്ട് സംസ്ഥാനങ്ങളിലായി അതത് പോലീസ് സേനകളും ദൗത്യസംഘങ്ങളും ചേർന്ന് നടത്തിയ പരിശോധനയിൽ 200ൽ അധികം പോപ്പുലർ ഫ്രണ്ട് നേതാക്കളെ കസ്റ്റഡിയിലെടുത്തു. ഉത്തർപ്രദേശ്, കർണാടക, അസം, മധ്യപ്രദേശ്, മഹാരാഷ്ട്ര, കർണാടക, ഡൽഹി, ഗുജറാത്ത് സംസ്ഥാനങ്ങളിലായാണ് രണ്ടാം ഘട്ട റെയ്ഡ് നടക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ നടന്ന റെയ്ഡിൽ നിരവധി രേഖകളും കംപ്യൂട്ടറുകളും പിടിച്ചെടുത്തു. ഡൽഹിയിലെ ഷഹീൻബാഗിൽ റെയ്ഡ് നടന്ന ഓഫീസുകൾ പലതും പോലീസ് പൂട്ടി സീൽ ചെയ്തു. ഷഹീൻബാഗിൽ 30 പേരും അസമിൽ 21 പേരും അറസ്റ്റിലായി. മഹാരാഷ്ട്രയിൽ 6 പേരും, ഗുജറാത്തിൽ 15 പേരും അറസ്റ്റിലായിട്ടുണ്ട്.
കർണാടകയിൽ തിങ്കളാഴ്ച രാത്രി തുടങ്ങിയ റെയ്ഡ് ഇന്നു പുലർച്ചെ വരെ നീണ്ടു. സംസ്ഥാനത്ത് 25 പേർ അറസ്റ്റിലായിട്ടുണ്ടെന്നാണ് സൂചന. അറസ്റ്റ് സംബന്ധിച്ച കൃത്യമായ കണക്കുകൾ പുറത്തുവന്നിട്ടില്ല. കേന്ദ്രസർക്കാരിന്‍റെ നിർദേശപ്രകാരമാണ് റെയ്ഡ് നടത്തുന്നതെന്നാണ് സൂചന.
ആദ്യ ഘട്ടത്തിൽ നടന്ന റെയ്ഡിൽ ലഭിച്ച നിർണായക വിവരങ്ങൾ എൻഐഎ സംസ്ഥാന പോലീസിന് കൈമാറിയിരുന്നു. ഈ രേഖകളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ്. വ്യാഴാഴ്ച എൻഐഎ രാജ്യവ്യാപകമായി നടത്തിയ റെയ്ഡിൽ 100ൽ അധികം പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിലായിരുന്നു. 15 സംസ്ഥാനങ്ങളിലെ 93 കേന്ദ്രങ്ങളിലാണ് അന്ന് റെയ്ഡ് നടന്നത്.
e7ur8