ഒമാ­നിൽ‍ നി­ന്നും വി­ദേ­ശ ചി­കിത്­സ തേ­ടു­ന്നവരിൽ‍ 90 ശതമാ­നവും എത്തു­ന്നത് ഇന്ത്യയി­ലെ­ന്ന് റി­പ്പോ­ർ­ട്ട്


മസ്്ക്കറ്റ് : വിദഗ്ദ്ധ ചികിത്സയ്ക്കായി ഒമാനിൽ നിന്നും  വിദേശത്തേക്ക് അയക്കുന്ന രോഗികളിൽ 90 ശതമാനവും എത്തുന്നത് ഇന്ത്യയിലേക്കാണെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം. ഏറ്റവും മികച്ച ആരോഗ്യ സേവനങ്ങൾ ഇന്ത്യയിൽ ലഭ്യമാകുന്നത് കൊണ്ടാണ് ചികിത്സയ്ക്കായി  രോഗികളെ ഇന്ത്യയിലേക്ക് അയക്കുന്നതെന്ന് ആരോഗ്യ രംഗത്ത്  ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി മസ്കറ്റ് ഇന്ത്യൻ എംബസിയിൽ  നടത്തിയ ബിസ്സിനസ് മീറ്റിൽ ഒമാൻ ആരോഗ്യ മന്ത്രാലയ പ്രതിനിധി ഡോക്ടർ മൊഹമ്മദ് ജഫാർ അൽ സജ്‌വാനി പറഞ്ഞു.

കൂടാതെ ഭക്ഷണം, കാലാവസ്ഥ, ഭാഷ എന്നിവയും അനുകൂല ഘടകങ്ങൾ  ആണെന്നും ജഫാർ സജ്‌വാനി പറഞ്ഞു.  അതസമയം വിവിധ വിദേശ രാജ്യങ്ങളിൽ നിന്നും കേരളത്തിലേക്ക്  മാത്രം കഴിഞ്ഞ വർ‍ഷം എത്തിയ രോഗികളുടെ എണ്ണം  ഒന്നര ലക്ഷം കവിഞ്ഞതായി സി.ഐ.ഐ ചെയർമാൻ ഡോക്ടർ എസ്. സജികുമാർ വ്യക്തമാക്കി.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed