തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചു: ഷാനിമോൾ ഉസ്മാനെതിരെ പോലീസ് കേസെടുത്തു


ഷീബ വിജയൻ
പോളിംഗ് സമയം കഴിഞ്ഞതിന് ശേഷം ബൂത്തിൽ പ്രവേശിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ അരൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാനെതിരെ പോലീസ് കേസെടുത്തു. പെരുമ്പളം സർക്കാർ സൗത്ത് എൽപി സ്കൂളിലെ പോളിംഗ് സ്റ്റേഷനിൽ പ്രവേശിക്കുന്നത് ഉദ്യോഗസ്ഥർ തടഞ്ഞതിനെത്തുടർന്ന് ഷാനിമോൾ അവിടെ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. ഈ സംഭവത്തിൽ സ്ഥാനാർത്ഥി തിരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചുവെന്ന് കാണിച്ച് പൂച്ചാക്കൽ പോലീസാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പോളിംഗ് സമയം അവസാനിച്ചതിനാൽ ചട്ടപ്രകാരം ആരെയും ഉള്ളിലേക്ക് കടത്തിവിടാൻ കഴിയില്ലെന്നായിരുന്നു തിരഞ്ഞെടുപ്പ് അധികൃതരുടെ നിലപാട്.

article-image

dsaadsadsads

You might also like

  • Lulu Exchange
  • Straight Forward

Most Viewed