ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ ബഹ്‌റൈനിൽ; ഭരണാധികാരികളുമായി കൂടിക്കാഴ്ച നടത്തി


പ്രദീപ് പുറവങ്കര I ബഹ്റൈൻ

ഔദ്യോഗിക സന്ദർശനത്തിനായി ബഹ്‌റൈനിലെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ ബഹ്റൈൻ രാജാവ് ഹിസ് മജസ്റ്റി കിങ് ഹമദ് ബിൻ ഈസ അൽ ഖലീഫയുമായി കൂടിക്കാഴ്ച നടത്തി. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ സാന്നിധ്യത്തിൽ സഖീർ കൊട്ടാരത്തിലായിരുന്നു കൂടിക്കാഴ്ച. അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിർത്തൽ കരാറിന് പിന്നാലെ, ഹോർമുസ് കടലിടുക്ക് സ്ഥിരമായി തുറന്നുനൽകുന്നത് ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകളായിരുന്നു സന്ദർശനത്തിന്റെ ഭാഗമായി നടന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തെ കൂടുതൽ ദൃഢമാക്കുമെന്ന് ബഹ്റൈൻ രാജാവ് വ്യക്തമാക്കി. രണ്ട് നൂറ്റാണ്ടിലേറെ നീണ്ടുനിൽക്കുന്ന ബഹ്‌റൈൻ-ബ്രിട്ടീഷ് സൗഹൃദത്തിന്റെ ചരിത്രപരമായ പ്രാധാന്യവും അദ്ദേഹം വിശദീകരിച്ചു. രാഷ്ട്രീയം, സുരക്ഷ, പ്രതിരോധം, സാമ്പത്തികം തുടങ്ങിയ സുപ്രധാന മേഖലകളിൽ സഹകരണം വിപുലീകരിക്കുന്നതിനെക്കുറിച്ചും ഇരു നേതാക്കളും സംസാരിച്ചു.

ബഹ്‌റൈനിൽ ലഭിച്ച സ്വീകരണത്തിന് നന്ദി അറിയിച്ച സർ കീർ സ്റ്റാർമർ, മേഖലയിൽ സമാധാനം സ്ഥാപിക്കുന്നതിൽ ഹിസ് മജസ്റ്റി കിങ് ഹമദ് ബിൻ ഈസ അൽ ഖലീഫ വഹിക്കുന്ന നേതൃപരമായ പങ്കിനെ പ്രശംസിച്ചു. പ്രാദേശിക സുരക്ഷ ഉറപ്പാക്കുന്നതിൽ ബഹ്‌റൈൻ നൽകുന്ന സുപ്രധാന സംഭാവനകളെയും വെടിനിർത്തൽ കരാറിനെത്തുടർന്നുള്ള പുതിയ സാഹചര്യങ്ങളെയും അദ്ദേഹം സ്വാഗതം ചെയ്തു.

കൂടിക്കാഴ്ചയിൽ ശൈഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ, ശൈഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫ, ശൈഖ് ഈസ ബിൻ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ, ധനമന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ അൽ ഖലീഫ എന്നിവരും മറ്റ് ഉന്നത ഉദ്യോഗസ്ഥരും സംബന്ധിച്ചു. ഹൃസ്വസന്ദർശനത്തിന് ശേഷം ബ്രിട്ടീഷ് പ്രധാനമന്ത്രി തിരികെ പോയി.

article-image

sfgg

article-image

ssdfs

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed