പ്ലാ­സ്റ്റിക് അരി­യി­ല്ല : സമൂ­ഹമാ­ധ്യമങ്ങളി­ലൂ­ടെ­ പ്രചരി­ക്കു­ന്ന വാ­ർ­ത്തകൾ തള്ളി­ അധി­കൃ­തർ


അബുദാബി : എമിറേറ്റിലെ വിപണിയിൽ പ്ലാസ്റ്റിക് അരിയുണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ നിഷേധിച്ച് അധികൃതർ. അരി ഇനങ്ങളെല്ലാം സുരക്ഷിതവും ഉപയോഗപ്രദവുമാണെന്നും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും  ഭക്ഷ്യ നിരീക്ഷണ അതോറിറ്റി വ്യക്തമാക്കി. രാജ്യത്തെത്തുന്ന ഭക്ഷ്യോൽപ്പന്നങ്ങൾ എല്ലാ ശാസ്ത്രീയ പരിശോധനകൾക്കും ശേഷമാണ് കന്പനികൾ വിപണിയിൽ എത്തിക്കുന്നതെന്നും ചൂണ്ടിക്കാട്ടി. പരിശോധനകളിൽ അസ്വാഭാവികത കണ്ടെത്തിയാൽ ഉൽപ്പന്നങ്ങൾ ഉടൻ വിപണിയിൽ നിന്ന് പിൻവലിക്കും. വാങ്ങുന്ന സാധനങ്ങളിൽ സംശയം തോന്നിയാൽ പൊതുജനങ്ങൾക്ക് പരാതിപ്പെടാൻ ടോൾ ഫ്രീ നന്പർ ഉണ്ട്. വിപണനം ചെയ്യുന്ന ഏതെങ്കിലും ഉൽപ്പന്നത്തിൽ ന്യൂനത ബോധ്യപ്പെട്ടാൽ അക്കാര്യം ആദ്യം പരസ്യപ്പെടുത്തുക അതോറിറ്റിയുടെ വെബ്സൈറ്റിൽ ആയിരിക്കും. പിന്നീട് ഇതരമാധ്യമങ്ങൾ വഴിയും പൊതുജനങ്ങളെ അറിയിക്കുമെന്നും അധികൃതർ വ്യക്തമാക്കി. 

പ്ലാസ്റ്റിക് അരി വിപണികളിൽ വിൽക്കുന്നുണ്ടെന്ന വാർത്ത ജനങ്ങളിൽ തെറ്റിദ്ധാരണ പരത്തുന്നതാണ്. ഭക്ഷ്യവസ്തുക്കളുടെ സുരക്ഷയും നിലവാരവും ഉറപ്പാക്കാൻ  അതോറിറ്റിക്ക് കീഴിൽ നടത്തുന്ന അതിനൂതന സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള പരിശോധനകളിലൊന്നും പ്ലാസ്റ്റിക് അരി കണ്ടെത്തിയിട്ടില്ലെന്നും പറഞ്ഞ ഭക്ഷ്യനിരീക്ഷണ അതോറിറ്റി വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്നും ആവശ്യപ്പെട്ടു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed