വി. കുഞ്ഞികൃഷ്ണന്റെ അനുയായിയുടെ വീടിന് നേരെ ആക്രമണം: കാർ തീയിട്ടു നശിപ്പിച്ചു
ശാരിക l കേരളം
കണ്ണൂർ: പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണന്റെ അനുയായിയായ ടി. പുരുഷോത്തമന്റെ വീടിന് നേരെ അർധരാത്രിയിൽ ആക്രമണം. വീടിന്റെ ജനൽ ചില്ലുകൾ തകർക്കുകയും മുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ തീയിട്ട് നശിപ്പിക്കുകയും ചെയ്തു. വെള്ളിയാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം.
വീടിന് പുറത്ത് തീ ആളിപ്പടരുന്നത് കണ്ട് പുരുഷോത്തമനും കുടുംബവും പുറത്തിറങ്ങിയപ്പോഴാണ് ആക്രമണവിവരം അറിയുന്നത്. ഉടൻ തന്നെ ഇവർ തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും കാർ ഭാഗികമായി നശിച്ചു. ആക്രമണത്തിന് പിന്നിൽ സി.പി.എം പ്രവർത്തകരാണെന്ന് പുരുഷോത്തമൻ ആരോപിച്ചു. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
േ്ിേ്ി




