ശ്രീനന്ദയ്ക്കായുള്ള തിരച്ചിൽ മൂന്നാം ദിവസവും ഫലമില്ല; തട്ടിക്കൊണ്ടുപോയതെന്ന് സംശയം


ഷീബ വിജയൻ

ചിക്കമംഗളൂരുവിൽ കാണാതായ മലയാളി പെൺകുട്ടി ശ്രീനന്ദയ്ക്കായുള്ള തിരച്ചിൽ മൂന്നാം ദിവസവും വിഫലമായി. പാലക്കാട് സ്വദേശിനിയായ 15 വയസ്സുകാരിയെ മാണിക്കധാര വെള്ളച്ചാട്ടത്തിന്റെ വ്യൂ പോയിന്റിന് സമീപത്ത് നിന്നാണ് കാണാതായത്. തെർമൽ ഡ്രോണുകൾ ഉപയോഗിച്ച് കുന്നിൻ ചെരിവുകളിലും താഴ്ച്ചകളിലും പരിശോധന നടത്തിയെങ്കിലും സൂചനകളൊന്നും ലഭിച്ചില്ല. ശ്രീനന്ദയെ ആരോ തട്ടിക്കൊണ്ടുപോയതാകാമെന്ന് കുടുംബം സംശയിക്കുന്നു. സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്ന മറ്റു വിനോദസഞ്ചാരികളെ കേന്ദ്രീകരിച്ച് പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്.

article-image

asddsdsadsa

You might also like

  • Lulu Exchange
  • Straight Forward

Most Viewed