സതീശനല്ല, രാഹുൽ ഗാന്ധി വന്നാലും നടക്കില്ല; വി.ഡി. സതീശനെ പരിഹസിച്ച് ഗണേഷ് കുമാർ


ഷീബ വിജയൻ

വാഹനങ്ങളിൽ മോഡിഫിക്കേഷൻ അനുവദിക്കുമെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ വാഗ്ദാനത്തിന് മറുപടിയുമായി ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. കേന്ദ്ര സർക്കാരിന്റെ കർശനമായ മോട്ടോർ വാഹന നിയമത്തെ മറികടക്കാൻ സംസ്ഥാന സർക്കാരിനോ പ്രതിപക്ഷ നേതാവിനോ സാധിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. സതീശനല്ല രാഹുൽ ഗാന്ധി വന്നാലും സുപ്രീം കോടതി ഉത്തരവുകൾ ലംഘിക്കാനാവില്ലെന്നും അദ്ദേഹം കൊല്ലത്ത് പറഞ്ഞു.

പ്രതിപക്ഷ നേതാവ് അഞ്ചു കൊല്ലം പറഞ്ഞതൊന്നും സത്യമായിട്ടില്ലെന്നും വയനാട്ടിൽ വീട് വെച്ചു കൊടുക്കാൻ പറ്റാത്ത കോൺഗ്രസാണോ കേരളം ഭരിക്കാൻ പോകുന്നതെന്നും ഗണേഷ് കുമാർ പരിഹസിച്ചു. സതീശൻ 'തള്ളിന്റെ ആശാൻ' ആണെന്നും യുഡിഎഫിന്റെ ഗ്യാരണ്ടികൾ കേരളത്തെ നശിപ്പിക്കുന്നതാണെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, പത്തനാപുരത്ത് താൻ മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും ന്യൂനപക്ഷ പിന്തുണയോടെ എൽഡിഎഫ് ഭരണത്തുടർച്ച ഉറപ്പാക്കുമെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.

article-image

adswsaas

You might also like

  • Lulu Exchange
  • Straight Forward

Most Viewed