ബഹ്‌റൈന് നേരെയുള്ള ഇറാൻ ആക്രമണം: പ്രതിരോധ നടപടികൾ വിലയിരുത്തി കോർഡിനേഷൻ കമ്മിറ്റി


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ അധ്യക്ഷതയിൽ 528-ാമത് കോർഡിനേഷൻ കമ്മിറ്റി യോഗം ചേർന്നു. വീഡിയോ കോൺഫറൻസ് വഴി നടന്ന യോഗത്തിൽ രാജ്യം നേരിടുന്ന സുരക്ഷാ വെല്ലുവിളികൾ പ്രധാന ചർച്ചാവിഷയമായി.

ബഹ്‌റൈന് നേരെ ഇറാൻ നടത്തുന്ന ശത്രുതാപരമായ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനായി നടപ്പിലാക്കി വരുന്ന കർമ്മപദ്ധതികളും മുൻകരുതൽ നടപടികളും സമിതി വിലയിരുത്തി. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനും ആക്രമണങ്ങളുടെ ആഘാതം കുറയ്ക്കുന്നതിനും സ്വീകരിച്ചിട്ടുള്ള നടപടികൾ യോഗം അവലോകനം ചെയ്തു. കൂടാതെ, സമിതിയുടെ പരിഗണനയിലുള്ള വിവിധ നിയമപരിഷ്‌കാരങ്ങളുടെ പുരോഗതിയും യോഗം ചർച്ച ചെയ്തു.

article-image

dsdg

You might also like

  • Lulu Exchange
  • Straight Forward

Most Viewed