ഒമാനിലെ സലാല തുറമുഖത്തിന് നേരെ ഡ്രോൺ ആക്രമണം; പ്രവാസി തൊഴിലാളിക്ക് പരിക്ക്
പ്രദീപ് പുറവങ്കര I ഗൾഫ്
മസ്‌കറ്റ്: ഒമാനിലെ പ്രധാന വ്യവസായ കേന്ദ്രമായ സലാല തുറമുഖത്തിന് നേരെ ഡ്രോൺ ആക്രമണം. ഇന്ന് നടന്ന ആക്രമണത്തിൽ തുറമുഖത്തെ ഒരു പ്രവാസി തൊഴിലാളിക്ക് പരിക്കേറ്റതായും ക്രെയിനുകൾക്ക് ഭാഗികമായ നാശനഷ്ടങ്ങൾ സംഭവിച്ചതായും ഒമാൻ സർക്കാർ ഔദ്യോഗികമായി അറിയിച്ചു.
രണ്ട് ഡ്രോണുകളാണ് സലാല തുറമുഖത്തെ ലക്ഷ്യമിട്ടെത്തിയതെന്ന് സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഒമാൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. പരിക്കേറ്റ തൊഴിലാളിയുടെ നില ഗുരുതരമല്ല. ആക്രമണത്തിൽ തുറമുഖത്തെ ഒരു ക്രെയിനിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. രാജ്യത്തിന്റെ സുരക്ഷയെയും ജനങ്ങളുടെ സമാധാന ജീവിതത്തെയും തകർക്കുന്ന ഇത്തരം 'ക്രൂരമായ ആക്രമണങ്ങളെ' ശക്തമായി അപലപിക്കുന്നതായി ഒമാൻ വ്യക്തമാക്കി.
രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഒമാൻ ഭരണകൂടം അറിയിച്ചു. മേഖലയിൽ സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ അതീവ ജാഗ്രതയിലാണ് ഒമാൻ സുരക്ഷാ സേന.
qswsasaasq



