100 ലേറെ സീറ്റുകൾ ലഭിക്കും; നാല് ജില്ലകളിൽ ക്ലീൻ സ്വീപ്പെന്ന് വി.ഡി സതീശൻ



ഷീബ വിജയൻ

നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് വൻ വിജയം നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. എറണാകുളം, മലപ്പുറം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ യുഡിഎഫ് എല്ലാ സീറ്റുകളും തൂത്തുവാരുമെന്നും മുന്നണി നൂറിലധികം സീറ്റുകൾ നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇത് വെറുമൊരു അവകാശവാദമല്ലെന്നും കൃത്യമായ രാഷ്ട്രീയ അടിത്തറയുള്ള വിലയിരുത്തലാണെന്നും സതീശൻ പറഞ്ഞു. യുഡിഎഫിനെ വിട്ടുപോയ 95 ശതമാനം വിഭാഗങ്ങളെയും തിരികെ കൊണ്ടുവരാൻ സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വനവാസ പരാമർശത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക്, താൻ പറഞ്ഞ കാര്യങ്ങളിൽ മാറ്റമില്ലെന്നും അത് മാധ്യമ ലൈബ്രറികളിൽ ഉണ്ടെന്നും അദ്ദേഹം മറുപടി നൽകി.

article-image

erffdsdfsdfs

You might also like

  • Lulu Exchange
  • Straight Forward

Most Viewed