ഉപമുഖ്യമന്ത്രി സ്ഥാനം ലീഗിന് അർഹതപ്പെട്ടത്; ഇപ്പോൾ അവകാശവാദത്തിനില്ലെന്ന് മുനവ്വറലി തങ്ങൾ
ഷീബ വിജയൻ
ഭാവിയിൽ യുഡിഎഫ് ഭരണത്തിലേറുമ്പോൾ ഉപമുഖ്യമന്ത്രി സ്ഥാനത്തിന് മുസ്ലിം ലീഗിന് അർഹതയുണ്ടെന്ന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു. മുൻപ് സി.എച്ച്. മുഹമ്മദ് കോയയെയും അവുക്കാദർ കുട്ടി നഹയെയും പോലുള്ള നേതാക്കൾ ഈ സ്ഥാനം വഹിച്ചിട്ടുണ്ടെന്ന ചരിത്രം അദ്ദേഹം ഓർമ്മിപ്പിച്ചു. എന്നാൽ നിലവിൽ അത്തരമൊരു അവകാശവാദം പാർട്ടി മുന്നോട്ടുവെക്കുന്നില്ല. തിരഞ്ഞെടുപ്പിൽ ലീഗ് സ്ഥാനാർത്ഥികൾ മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന ആരോപണങ്ങൾ പരിശോധിക്കുമെന്നും തങ്ങൾ പറഞ്ഞു. ഇത്തവണ ന്യൂനപക്ഷ വോട്ടുകൾ മാത്രമല്ല, എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ യുഡിഎഫിന് ലഭിച്ചിട്ടുണ്ടെന്നും വലിയ ഭൂരിപക്ഷത്തിൽ മുന്നണി വിജയിക്കുമെന്നും അദ്ദേഹം മലപ്പുറത്ത് വ്യക്തമാക്കി.
sdadasdsds




