ഒമാനിൽ വൻ ജ്വല്ലറി കവർച്ച; മോഷണം പോയത് 23 കോടിയിലധികം രൂപ വില വരുന്ന സ്വർണം


ശാരിക / മസ്കറ്റ്

ഒമാനിലെ മസ്‌കറ്റിൽ വിനോദസഞ്ചാര വിസയിലെത്തിയ രണ്ട് യൂറോപ്യൻ പൗരന്മാർ വൻ ജ്വല്ലറി കവർച്ച നടത്തിയ സംഭവത്തിൽ പിടിയിലായി. ഏകദേശം 23 കോടിയിലധികം ഇന്ത്യൻ രൂപ വിലവരുന്ന സ്വർണ്ണമാണ് കൊള്ളസംഘം ജ്വല്ലറിയുടെ ഭിത്തി തുരന്ന് കവർന്നത്. മസ്‌കറ്റ് ഗവർണറേറ്റിലെ അൽ ഖുബ്റ എന്ന പ്രദേശത്താണ് സംഭവം നടന്നത്. ജ്വല്ലറിക്ക് സമീപം മുറിയെടുത്താണ് പ്രതികൾ മോഷണത്തിന് കളമൊരുക്കിയത്. പുലർച്ചെ ജ്വല്ലറിയുടെ ചുമർ തുരന്ന് അകത്തുകടന്നാണ് ഇവർ കവർച്ച നടത്തിയത്.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഒമാൻ പോലീസ് സാഹസികമായ നീക്കത്തിലൂടെയാണ് പ്രതികളെ പിടികൂടിയത്. കവർച്ച നടത്തിയ സ്വർണ്ണവും പണവും ഇവരിൽ നിന്ന് കണ്ടെടുത്തു. ഒരു മില്യൺ ഒമാനി റിയാലോളം (ഏകദേശം 23 കോടി ഇന്ത്യൻ രൂപ) വിലവരുന്ന ആഭരണങ്ങളും പണവുമാണ് ഇവർ കവർന്നത്. പ്രതികൾ നേരത്തെ ആസൂത്രണം നടത്തിയാണ് കവർച്ചയ്ക്കായി എത്തിയതെന്ന് പോലീസ് അറിയിച്ചു. ടൂറിസ്റ്റ് വിസയിൽ എത്തിയ ഇവർ സ്വർണ്ണം ഒളിപ്പിച്ച് നാട്ടിലേക്ക് കടക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. കവർച്ചയ്ക്ക് ഉപയോഗിച്ച ഉപകരണങ്ങളെല്ലാം കണ്ടെടുത്തതായും മറ്റ് തെളിവുകൾ ശേഖരിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു.

article-image

േ്ിേ്ി

You might also like

  • Straight Forward

Most Viewed