ഉത്തർപ്രദേശിലെ വോട്ടർ പട്ടികയിൽ നാല് കോടി വോട്ടർമാരെ കാണാനില്ലെന്ന് മുഖ്യമന്ത്രി


ശാരിക / ലഖ്നൗ

ഉത്തർപ്രദേശിലെ വോട്ടർ പട്ടികയിൽ (എസ്.ഐ.ആർ - Summary Revision) നാല് കോടി വോട്ടർമാരെ കാണാനില്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അവകാശപ്പെട്ടു. കാണാതായ ഈ വോട്ടർമാരിൽ ഭൂരിപക്ഷവും ഭാരതീയ ജനതാ പാർട്ടിക്ക് (ബി.ജെ.പി) വോട്ട് ചെയ്യുന്നവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വോട്ടർ പട്ടികയിൽ ഉൾപ്പെടാത്തവരെ കണ്ടെത്തി ചേർക്കുക എന്നതാണ് പുതിയ ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്റെ പ്രധാന ലക്ഷ്യമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.

അടുത്ത 12 ദിവസത്തിനുള്ളിൽ എല്ലാ ബൂത്തുകളിലെയും വോട്ടർമാരിലേക്ക് എത്തിച്ചേരുകയും ഇവരെ എസ്.ഐ.ആർ പട്ടികയുടെ ഭാഗമാക്കുകയും വേണം. യു.പിയിലെ ആകെ ജനസംഖ്യ 25 കോടിയാണ്. ഇതിൽ 16 കോടി പേർക്കാണ് വോട്ടവകാശം ഉണ്ടാകേണ്ടത്. എന്നാൽ എസ്.ഐ.ആറിൽ 12 കോടി പേരെ മാത്രമേ ഉൾപ്പെടുത്തിയിട്ടുള്ളൂ എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വ്യാജ വോട്ടുകൾക്കെതിരെ എതിർപ്പറിയിക്കാനും, വോട്ടർപട്ടികയിൽ പുതിയ പേര് ചേർക്കാനും ഇപ്പോൾ അവസരമുണ്ട്. കഠിനാധ്വാനം ചെയ്താൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരു വലിയ ജോലി ഇപ്പോൾ തന്നെ പൂർത്തിയാക്കാമെന്നും അദ്ദേഹം പറഞ്ഞു. ബംഗ്ലാദേശിൽ നിന്നുള്ളവരെ പ്രതിപക്ഷ പാർട്ടികൾ വോട്ടർ പട്ടികയിൽ ചേർക്കുന്നുണ്ടെന്നും, എസ്.ഐ.ആർ ഉപയോഗിച്ച് ഇവരെ ഒഴിവാക്കാൻ സാധിക്കുമെന്നും യോഗി ആദിത്യനാഥ് അഭിപ്രായപ്പെട്ടു.

നേരത്തെ, ഉത്തർപ്രദേശ് ചീഫ് ഇലക്ടറൽ ഓഫീസറുടെ അപേക്ഷയെത്തുടർന്ന് എസ്.ഐ.ആർ ഫോമുകൾ സമർപ്പിക്കാനുള്ള സമയപരിധി 15 ദിവസത്തേക്ക് നീട്ടിയിരുന്നു. അയോധ്യ, വാരണാസി, മഥുര എന്നിവിടങ്ങളിൽ സന്യാസിമാരെ വോട്ടർപട്ടികയിൽ ചേർക്കുന്നതിൽ തടസ്സങ്ങളുണ്ടായതിനെ തുടർന്നാണ് ബി.ജെ.പിക്ക് അനുകൂലമായി എസ്.ഐ.ആറിന്റെ സമയപരിധി നീട്ടിയതെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് യോഗി ആദിത്യനാഥിന്റെ പ്രതികരണം വന്നത്.

article-image

dfssdf

You might also like

  • Straight Forward

Most Viewed