ഒമാനിൽ യുവാക്കളിൽ എച്ച്.ഐ.വി. കേസുകളിൽ വർധന
ഷീബ വിജയ൯
മസ്‌കത്ത്: കിഴക്കൻ മെഡിറ്ററേനിയൻ മേഖല ലോകത്തിലെ ഏറ്റവും വേഗത്തിൽ എയ്ഡ്സ് മഹാമാരി പടരുന്ന മേഖലായി മാറിയതായി ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകി. 2016ലെ 37,000 കേസുകളുമായി താരതമ്യം ചെയ്യുമ്പോൾ 2024ൽ ഈ മേഖലയിൽ ഏകദേശം 72,000 പുതിയ കേസുകൾ രേഖപ്പെടുത്തി. പരിശോധനയും ചികിത്സയും തമ്മിലുള്ള വൈരുധ്യം കൂടുതൽ വലുതാകുന്നതായി ലോക എയ്ഡ്സ് ദിന സെമിനാറിൽ ഈസ്റ്റേൺ മെഡിറ്ററേനിയൻ മേഖലയിലെ ഡബ്ല്യു.എച്ച്.ഒ. ഡയറക്ടറായ ഡോ. ഹനാൻ ബൽഖി പറഞ്ഞു.
ഒമാനി പൗരന്മാരിൽ കഴിഞ്ഞ മൂന്ന് വർഷങ്ങളിലായി വർഷത്തിൽ 140ലധികം പുതിയ എച്ച്.ഐ.വി. കേസുകൾ കണ്ടെത്തിയതായി യുനൈറ്റഡ് നാഷൻസ് പോപുലേഷൻ ഫണ്ട് (യു.എൻ.എഫ്.പി.എ.) അറിയിച്ചു. 25 മുതൽ 34 വരെ പ്രായമുള്ളവരിലാണ് കേസ് വർധന രേഖപ്പെടുത്തിയത്. ഏറെപ്പേർ വൈകിയ ഘട്ടത്തിലാണ് രോഗനിർണയം നടത്തുന്നത്. എച്ച്.ഐ.വിയും സിഫിലിസും മാതാവിൽ നിന്ന് ശിശുവിലേക്ക് പകരുന്നത് ഇല്ലാതാക്കിയതിനുള്ള ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ഒമാന് 2022ൽ ലഭിച്ചിരുന്നു. എച്ച്.ഐ.വി. പരിശോധനക്കും ചികിത്സക്കും വിഘാതമാവുന്ന നിയമങ്ങളും നയങ്ങളും പുനഃപരിശോധിക്കുക, രാജ്യവ്യാപക ബോധവത്കരണപ്രചാരണങ്ങൾ നടത്തുക എന്നിവ ആവശ്യമാണെന്ന് യു.എൻ.എഫ്.പി.എ. ശുപാർശ ചെയ്തു.
asdasasas
