ഇറാനിയൻ ആക്രമണത്തെ മഹത്വവൽക്കരിച്ചു; ആറ് ഏഷ്യൻ വംശജർ ബഹ്‌റൈനിൽ അറസ്റ്റിൽ


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: രാജ്യത്തെ ഭീതിയിലാഴ്ത്തിയ ഇറാനിയൻ ആക്രമണത്തിൻ്റെ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കുകയും ആക്രമണത്തെ അനുകൂലിക്കുകയും ചെയ്ത ആറ് ഏഷ്യൻ വംശജരെ ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. അഴിമതി വിരുദ്ധ-സാമ്പത്തിക-ഇലക്ട്രോണിക് സുരക്ഷാ ഡയറക്ടറേറ്റിലെ സൈബർ ക്രൈം വിഭാഗമാണ് പ്രതികളെ നിരീക്ഷിച്ചു പിടികൂടിയത്.

ആക്രമണത്തിൻ്റെ ആഘാതങ്ങൾ ചിത്രീകരിക്കുകയും ശത്രുതാപരമായ നടപടികളെ മഹത്വവൽക്കരിക്കുകയും ചെയ്യുന്ന വീഡിയോ ക്ലിപ്പുകൾ ഇവർ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി പ്രചരിപ്പിച്ചതായി അധികൃതർ കണ്ടെത്തി. പൊതുസമാധാനത്തിന് ഭംഗം വരുത്തുക, തെറ്റായ വിവരങ്ങൾ നൽകി പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുക, പൗരന്മാർക്കിടയിൽ ഭീതി പടർത്തുക തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. അറസ്റ്റിലായവരെ തുടർനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് മാത്രം വിവരങ്ങൾ ശേഖരിക്കാനും വിശ്വസനീയമല്ലാത്ത വീഡിയോകളോ വാർത്തകളോ പ്രചരിപ്പിക്കുന്നത് ഒഴിവാക്കാനും ആഭ്യന്തര മന്ത്രാലയം ജനങ്ങളോട് അഭ്യർത്ഥിച്ചു. നിയമനടപടികൾ ഒഴിവാക്കാനും രാജ്യത്തിൻ്റെ സുരക്ഷയും സമാധാനവും സംരക്ഷിക്കാനും എല്ലാവരും സഹകരിക്കണമെന്ന് മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.

article-image

desdefdfs

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed