മാനിൽ എക്സൈസ് ഉൽപന്നങ്ങൾ പരിശോധിക്കാൻ 'താകദ്' ആപ്പ്
ഷീബ വിജയൻ
ഒമാനിൽ എക്സൈസ് നികുതി ബാധകമായ ഉൽപന്നങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾ ഡിജിറ്റൽ ടാക്സ് സ്റ്റാമ്പ് പരിശോധിക്കണമെന്ന് ടാക്സ് അതോറിറ്റി നിർദ്ദേശിച്ചു. മധുരപാനീയങ്ങളും കാർബണേറ്റഡ് പാനീയങ്ങളും ഒഴികെയുള്ള നികുതി ബാധകമായ ഉൽപന്നങ്ങളിൽ സ്റ്റാമ്പ് നിർബന്ധമാണ്. ഉൽപന്നങ്ങൾ യഥാർത്ഥമാണോ എന്ന് ഉറപ്പുവരുത്താൻ 'താകദ്' (Taqad) എന്ന മൊബൈൽ ആപ്പ് ഉപയോഗിച്ച് പാക്കേജിംഗിലെ ഡിജിറ്റൽ അടയാളം സ്കാൻ ചെയ്യാം. വിപണിയിലെ സുതാര്യത ഉറപ്പാക്കാനും വ്യാജ ഉൽപന്നങ്ങൾ തടയാനുമാണ് ഈ നടപടി.
asdssdasa

