ഗൾഫിൽ ഈ മാസം നിരവധി അവധി ദിനങ്ങൾ; മക്കയിലേക്കും മദീനയിലേക്കും സന്ദർശക പ്രവാഹം


ഷീബ വിജയ൯

മദീന: ഗൾഫിലെ മിക്ക രാജ്യങ്ങളിലും ഡിസംബറിൽ നിരവധി അവധി ദിനങ്ങൾ വന്നതോടെ മക്കയിലേക്കും മദീനയിലേക്കും തീർഥാടകരുടെയും സന്ദർശകരുടെയും വരവ് വർധിച്ചു. സ്കൂൾ അവധി ദിനങ്ങൾക്ക് പുറമെ യു.എ.ഇ., ഖത്തർ, ബഹ്‌റൈൻ എന്നിവിടങ്ങളിലെ ദേശീയ ദിന അവധി ദിനങ്ങൾകൂടി വന്നതോടെ പതിനായിരങ്ങളാണ് സൗദിയിലേക്ക് എത്തുന്നത്. ഗൾഫ് രാജ്യങ്ങളിലെ പൗരന്മാർക്ക് പുറമെ അവിടുത്തെ താമസക്കാരായ വിദേശികളും ഉംറ തീർഥാടനത്തിനാണ് കൂടുതലും എത്തുന്നത്. സൗദിയിൽ വേനൽ അവസാനിച്ചതിനെ തുടർന്ന് ആഗതമാായ സുഖകരമായ കാലാവസ്ഥയും പുതിയ യാത്രാ സംവിധാനങ്ങളും സന്ദർശകരുടെ പ്രവാഹത്തിന് ആക്കം കൂട്ടിയിട്ടുണ്ട്.

മക്കയിലും മദീനയിലും ഹോട്ടൽ വാടക നിരക്കിൽ നവംബറിനേക്കാൾ 40 ശതമാനം വരെ വർധന പ്രകടമായി. ഹറം പരിസരത്തിന് പുറത്തുള്ള ഹോട്ടലുകളിൽ 15 ശതമാനം മുതൽ 20 ശതമാനം വരെയാണ് വർധന. മക്കയിലെയും മദീനയിലെയും നിരവധി ഹോട്ടലുകളിലെ താമസ നിരക്ക് 100 ശതമാനത്തിൽ എത്തിയിട്ടുണ്ട്. ഉംറക്ക് വർഷത്തിലെ ഏറ്റവും തിരക്കേറിയ മാസങ്ങളിലൊന്നാണ് ഡിസംബർ.

article-image

dsdasadsads

You might also like

  • Straight Forward

Most Viewed