ജനങ്ങളെ പരിഭ്രാന്തിയിലാക്കി അമിതവേഗതയിൽ വാഹനമോടിച്ചു; ഡ്രൈവർമാർ അറസ്റ്റിൽ, വാഹനങ്ങൾ പിടിച്ചെടുത്തു
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: പൊതുസ്ഥലങ്ങളിൽ ശല്യമുണ്ടാക്കുന്ന രീതിയിൽ വാഹനമോടിക്കുകയും പൗരന്മാർക്കും താമസക്കാർക്കുമിടയിൽ പരിഭ്രാന്തി പടർത്തുകയും ചെയ്ത നിരവധി ഡ്രൈവർമാരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ വാഹനങ്ങൾ 60 ദിവസത്തേക്ക് കണ്ടുകെട്ടുകയും ചെയ്തിട്ടുണ്ട്.
പൊതുസമാധാനത്തിന് ഭംഗം വരുത്തുന്ന തരത്തിലുള്ള നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് അധികൃതർ കർശന നടപടി സ്വീകരിച്ചത്. റോഡ് സുരക്ഷാ നിയമങ്ങൾ കാറ്റിൽപ്പറത്തി അപകടകരമായ രീതിയിൽ വാഹനങ്ങൾ ഓടിക്കുകയും ജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയുയർത്തുകയും ചെയ്തവർക്കെതിരെയാണ് ഈ നടപടി.
അറസ്റ്റിലായവർക്കെതിരെ ആവശ്യമായ നിയമനടപടികൾ ആരംഭിച്ചതായി ബന്ധപ്പെട്ട വകുപ്പുകൾ അറിയിച്ചു. വരും ദിവസങ്ങളിലും പരിശോധനകൾ കർശനമാക്കുമെന്നും നിയമലംഘകർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ ഉണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
adfsdfsds


