ഫിഫ അറബ് കപ്പ്; സൗജന്യ ഷട്ടിൽ ബസ് സർവീസുകൾ പ്രവർത്തിക്കും
ഷീബ വിജയ൯
ദോഹ: ഫിഫ അറബ് കപ്പിനോടനുബന്ധിച്ച് വിവിധയിടങ്ങളിൽ നടക്കുന്ന ആഘോഷ പരിപാടികളിൽ ഫുട്ബാൾ ആരാധകർക്ക് പങ്കെടുക്കാൻ യാത്രാ സംവിധാനമൊരുക്കി. ഏഷ്യൻ ടൗൺ, ബർവ ബറാഹ, ക്രീഖ് സ്പോർട്സ് എന്നിവിടങ്ങളിൽ നടക്കുന്ന അനുബന്ധ പരിപാടികളുടെ വേദികളിലേക്ക് ഫുട്ബാൾ ആരാധകരെ എത്തിക്കുന്നതിനായി വർക്കേഴ്സ് സപ്പോർട്ട് ആൻഡ് ഇൻഷുറൻസ് ഫണ്ട്, കർവയുമായി സഹകരിച്ച് സൗജന്യ ഷട്ടിൽ ബസ് സർവിസുകൾ ആരംഭിച്ചു.
ഉമ്മു ഗുവൈലിനിലെ ടൊയോട്ട സിഗ്നലിന് എതിർവശത്തുള്ള പാർക്കിങ് ഏരിയ, സലാഹുദ്ദീൻ സ്ട്രീറ്റിലെ അൽ അസ്മഖ് മസ്ജിദിന് എതിർവശത്തും അൽ വതൻ സെന്ററിന് സമീപത്തുനിന്നുമാണ് ബസ് സർവിസ് ആരംഭിക്കുക. ഉച്ചക്ക് മൂന്നു മണിക്ക് ആരംഭിക്കുന്ന സർവിസ് വൈകീട്ട് ഏഴ് മണി വരെ തുടരും. രാത്രി തിരിച്ചുള്ള സർവിസ് 9 മണിക്ക് ആരംഭിച്ച് രാത്രി 12 മണി വരെ ഉണ്ടാകും. വ്യാഴം, വെള്ളി ദിവസങ്ങളിലും തുടർന്ന് ഡിസംബർ 11, 12 തീയതികളിലും ഖത്തർ ദേശീയ ദിനമായ ഡിസംബർ 18നും സൗജന്യ ഷട്ടിൽ സർവിസുകൾ ലഭ്യമായിരിക്കും.
SASDSA
