ഇറാൻ്റെ ആക്രമണം: ബഹ്‌റൈനിലെ മാമിറിൽ തീപിടുത്തം; ആളപായമില്ലെന്ന് അധികൃതർ
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ബഹ്‌റൈനിലെ മാമിർ മേഖലയിലുള്ള വ്യവസായ കേന്ദ്രത്തിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തെത്തുടർന്ന് വൻ തീപിടുത്തം ഉണ്ടായതായി നാഷണൽ കമ്മ്യൂണിക്കേഷൻ സെൻ്റർ അറിയിച്ചു. ആക്രമണത്തിൽ കെട്ടിടങ്ങൾക്കും ഉപകരണങ്ങൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെങ്കിലും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
സംഭവസ്ഥലത്ത് ഉടൻതന്നെ എത്തിയ അഗ്നിശമന സേനയും മറ്റ് സുരക്ഷാ വിഭാഗങ്ങളും ചേർന്ന് തീയണയ്ക്കാനുള്ള നടപടികൾ ആരംഭിച്ചു. നിലവിൽ സാഹചര്യം നിയന്ത്രണവിധേയമാണെന്നും അധികൃതർ വ്യക്തമാക്കി. വ്യവസായ ശാലകളും എണ്ണ ശുദ്ധീകരണ പ്ലാൻ്റുകളും സ്ഥിതി ചെയ്യുന്ന മേഖലയിലാണ് ആക്രമണം നടന്നത്. സുരക്ഷാ മുൻകരുതലുകൾ ശക്തമാക്കിയതായും നാശനഷ്ടങ്ങളുടെ വ്യാപ്തി പരിശോധിച്ചു വരികയാണെന്നും നാഷണൽ കമ്മ്യൂണിക്കേഷൻ സെൻ്റർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
esrdersdedrs


