ഗാർഹിക തൊഴിലാളികൾക്ക് 21 ദിവസത്തെ വാർഷിക അവധി നൽകണം


ഷീബ വിജയൻ 

മസ്കത്ത് I ഗാർഹിക-അനുബന്ധ തൊഴിലുകളിൽ സമഗ്രമായ ഭരണനിയന്ത്രണം അവതരിപ്പിച്ച് തൊഴിൽ മന്ത്രാലയം മന്ത്രിതല തീരുമാനം (നമ്പർ 574/2025) പുറപ്പെടുവിച്ചു. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുക, ജോലി സാഹചര്യങ്ങൾ മെച്ചപ്പെടുത്തുക, ഒമാന്റെ തൊഴിൽ നിയമവുമായി (റോയൽ ഡിക്രി നമ്പർ 53/2023) തൊഴിൽ രീതികൾ സമന്വയിപ്പിക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വീട്ടുജോലിക്കാർ, കുട്ടികളെ വളർത്തുന്ന ആയ, സ്വകാര്യ ഡ്രൈവർമാർ, തോട്ടക്കാർ, കാർഷിക തൊഴിലാളികൾ, റസിഡൻഷ്യൽ ബിൽഡിങ് ഗാർഡ്, ഹോം നഴ്‌സുമാർ, പാചകക്കാർ, ഒട്ടകങ്ങളെയും കന്നുകാലികളെയും വളർത്തുന്നവരെയും പോലുള്ള മൃഗസംരക്ഷണ തൊഴിലാളികൾ എന്നിവരുൾപ്പെടെ വിവിധ ഗാർഹിക, സമാനമായ ജോലികൾക്ക് ഈ നിയന്ത്രണം ബാധകമാണ്. ഈ ചട്ടങ്ങളിൽ വ്യവസ്ഥ ചെയ്തിരിക്കുന്ന അവകാശങ്ങൾ തൊഴിലാളിയുടെ ഏറ്റവും കുറഞ്ഞ അവകാശങ്ങളായി കണക്കാക്കപ്പെടുന്നു.

തൊഴിൽ കരാറുകൾ അറബിയിൽ എഴുതണം (അല്ലെങ്കിൽ ഒരു അറബി പതിപ്പ് ഉൾപ്പെടുത്തണം). കൂടാതെ തൊഴിലാളികൾക്ക് കുറഞ്ഞത് 21 ദിവസത്തെ വാർഷികാവധി, ആഴ്ച തോറുമുള്ള വിശ്രമം, പ്രതിവർഷം 30 ദിവസം വരെ അസുഖ അവധി എന്നിവക്ക് അർഹതയുണ്ടാകും. -നിർബന്ധിത തൊഴിൽ, പീഡനം, വ്യക്തിഗത രേഖകൾ കണ്ടുകെട്ടൽ എന്നിവ കർശനമായി നിരോധിച്ചിരിക്കുന്നു. പ്രായപൂർത്തിയാകാത്ത തൊഴിലാളികളെ (21 വയസ്സിന് താഴെയുള്ള) ജോലിക്കെടുക്കരുത്. തൊഴിലാളികളിൽനിന്ന് റിക്രൂട്ട്മെന്റ് ഫീസ് ഈടാക്കാൻ പാടില്ല. അല്ലെങ്കിൽ അവരുടെ ലൈസൻസുള്ള തൊഴിലിന്പുറത്ത് അവരെ ജോലിക്കെടുക്കാനും തൊഴിലുടമകൾ നിർബന്ധിക്കരുത്. -തൊഴിലുടമകൾ നല്ല താമസം, ഭക്ഷണം, ഗതാഗതം, ആരോഗ്യ ഇൻഷുറൻസ് എന്നിവ നൽകണം. നിയമലംഘകർക്ക് 50 റിയാൽ മുതൽ 500 റിയാവരെയുള്ള അഡ്മിനിസ്ട്രേറ്റിവ് പിഴകൾ നേരിടേണ്ടിവരും.

article-image

xzsasas

You might also like

  • Straight Forward

Most Viewed