വിദ്യാലയങ്ങളിലെ പൊതുപരിപാടികൾക്ക് അനുമതി നിർബന്ധമാക്കി കുവൈത്ത്


ഷീബ വിജയൻ 

കുവൈത്ത് സിറ്റി I വിദ്യാലയങ്ങളിൽ നടക്കുന്ന പൊതുപരിപാടികൾക്ക് അനുമതി കർശനമാക്കി കുവൈത്ത്. അനുമതിയില്ലാതെ പരിപാടികൾ സംഘടിപ്പിച്ച സ്കൂൾ ഉദ്യോഗസ്ഥരെ വിദ്യാഭ്യാസ മന്ത്രാലയം സസ്പെൻഡ് ചെയ്തു. രണ്ട് സംഭവങ്ങളിൽ അടിയന്തര അന്വേഷണം ആരംഭിച്ചു. ബന്ധപ്പെട്ട വകുപ്പുകളുടെ മുൻകൂർ അനുമതിയില്ലാതെ സ്കൂളുകളിൽ പരിപാടികൾ നടത്താൻ പാടില്ല. സ്കൂൾ അധികാരികൾ നിയമങ്ങളും മന്ത്രിതല ചട്ടങ്ങളും കർശനമായി പാലിക്കണം. സ്കൂളുകളിൽ നടക്കുന്ന പരിപാടികൾ വിദ്യാഭ്യാസ ലക്ഷ്യങ്ങളെ പിന്തുണക്കുന്നതും മൂല്യങ്ങൾ പ്രതിഫലിപ്പിക്കുന്നതും ആണെന്ന് ഉറപ്പാക്കണം. നിർദേശങ്ങളും നടപടിക്രമങ്ങളും ലംഘിക്കുന്നത് അനുവദിക്കില്ല. നിയമലംഘനങ്ങൾ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അധികാരത്തെയും അന്തസ്സിനെയും ദുർബലപ്പെടുത്തുന്ന ഗുരുതരമായ ലംഘനങ്ങളായി കണക്കാക്കുമെന്നും മുന്നറിയിപ്പു നൽകി.

അതേസമയം, വിദ്യാഭ്യാസ മന്ത്രാലയം നിയമം കർശനമാക്കിയതോടെ മലയാളി സംഘടനകൾ അടക്കമുള്ളവ പ്രതിസന്ധിയിലായി. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടികൾ നടന്നുവരുകയാണ്. ഭൂരിപക്ഷം സംഘടനകളും സ്കൂളുകളിലാണ് ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്.

article-image

ddasdasdas

You might also like

  • Straight Forward

Most Viewed