വിദേശികൾക്ക് ‘ഗോൾഡൻ വിസ’ ആഗസ്റ്റ് 31 മുതലെന്ന് ഒമാൻ

ഷീബ വിജയൻ
മസ്കത്ത് I വിദേശികൾക്ക് ‘ഗോൾഡൻ വിസ’ 31 മുതലെന്ന് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം. ഔട്ട്സ്റ്റാൻഡിങ് കമ്പനീസ് സംരംഭം, വാണിജ്യ രജിസ്ട്രേഷൻ കൈമാറ്റങ്ങൾക്കായുള്ള പുതിയ ഡിജിറ്റൽ സേവനം എന്നിവയുൾപ്പെടെ നിരവധി പ്രധാന സംരംഭങ്ങൾ ആരംഭിക്കുമെന്നും മന്ത്രാലയം അറിയിച്ചു. സലാലയിലെ സുൽത്താൻ ഖാബൂസ് യൂത്ത് സെന്റർ ഫോർ കൾചർ ആൻഡ് എന്റർടൈൻമെന്റിൽ നടന്ന ‘സുസ്ഥിര ബിസിനസ് പരിസ്ഥിതി’ ഫോറത്തിലായിരുന്നു പ്രഖ്യാപനങ്ങൾ. ദോഫാർ ഗവർണർ സയ്യിദ് മർവാൻ ബിൻ തുർക്കി അൽ സഈദിന്റെ രക്ഷാകർതൃത്വത്തിലായിരുന്നു പരിപാടി. പുതിയ നടപടികൾ ആഗസ്റ്റ് 31 മുതൽ ഔദ്യോഗികമായി പ്രാബല്യത്തിൽ വരും.
അതേസമയം, ഗ്ലോറിയസ് കമ്പനീസ് സംരംഭം ഉയർന്ന പ്രകടനം കാഴ്ചവെക്കുന്ന ഒമാനി സ്ഥാപനങ്ങളെ പ്രാദേശികമായും ആഗോളമായും വികസിപ്പിക്കുന്നതിന് പ്രോത്സാഹനങ്ങളും സൗകര്യങ്ങളും നൽകി പിന്തുണക്കും. ഒമാൻ ബിസിനസ് പ്ലാറ്റ്‌ഫോമിൽ ഇലക്ട്രോണിക് സർട്ടിഫിക്കേഷൻ വഴി വാണിജ്യ രജിസ്ട്രേഷൻ ട്രാൻസ്ഫർ സേവനം അവതരിപ്പിക്കുന്നതിന് നടപടിക്രമങ്ങൾ സുഗമമാക്കുകയും പൂർണ ഡിജിറ്റൽ സംയോജനത്തിലൂടെ നിക്ഷേപകരുടെ ചെലവുകളും സമയവും കുറക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. സുസ്ഥിരവും ഉത്തേജകവുമായ ബിസിനസ് അന്തരീക്ഷം സൃഷ്ടിക്കുക, ഒമാന്റെ ആഗോള മത്സരശേഷി വർധിപ്പിക്കുക, വാണിജ്യ ഇടപാടുകളിൽ ഡിജിറ്റൽ പരിവർത്തനം ത്വരിതപ്പെടുത്തുക എന്നിവയാണ് ഈ സംരംഭങ്ങളുടെ ലക്ഷ്യമെന്ന് മന്ത്രാലയത്തിലെ പ്ലാനിങ് ഡയറക്ടർ ജനറലും ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ ടീം മേധാവിയുമായ മുബാറക് ബിൻ മുഹമ്മദ് അൽ ധോഹാനി ഊന്നിപ്പറഞ്ഞു. നിർമാണമേഖല വികസിപ്പിക്കുന്നതിനായി സുൽത്താൻ ഖാബൂസ് സർവകലാശാല, ജർമൻ സാങ്കേതിക സർവകലാശാല, ഒമാൻ എനർജി അസോസിയേഷൻ, ബിന പ്രഫഷനൽ സർവിസസ് എന്നിവയുമായി സഹകരണ കരാറുകളിൽ ഒപ്പുവെച്ചു.
DFDSSDEDSWDS