ബഹ്‌റൈൻ രാജാവ് ഒമാൻ ഭരണാധികാരിയുമായി കൂടികാഴ്ച്ച നടത്തി

പ്രദീപ് പുറവങ്കര
മനാമ l ഒമാനിൽ സ്വകാര്യ സന്ദർശനത്തിനായെത്തിയ ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖുമായി കൂടികാഴ്ച്ച നടത്തി.
സലാലയിലെ റോയൽ വിമാനത്താവളത്തിൽ ഒമാൻ സുൽത്താൻ തന്നെ നേരിട്ട് എത്തി ബഹ്റൈൻ രാജാവിനെ സ്വീകരിച്ചു. സലാലയിലെ ബൈത്ത് അൽ റബാത്തിൽ വെച്ചാണ് പിന്നീട് സൗഹൃദ കൂടികാഴ്ച്ച നടന്നത്.
ഊഷ്മളമായ സ്വാഗതത്തിനും ഉദാരമായ ആതിഥ്യമര്യാദക്കും ബഹ്റൈൻ രാജാവ് ഒമാൻ സുൽത്താന് നന്ദിയും കടപ്പാടും അറിയിച്ചു
േ്ിേ്ി