മാധ്യമങ്ങൾക്ക് ഇനി സംരക്ഷിക്കാൻ കഴിയില്ല: രാഹുലിന്‍റെ രാജിക്കായുള്ള സമരം സിപിഎം തുടരുമെന്ന് എം.വി. ഗോവിന്ദൻ


ഷീബ വിജയൻ 

തിരുവനന്തപുരം I രാഹുൽ മാങ്കൂട്ടത്തിലിനെ മാധ്യമങ്ങൾക്ക് ഇനി സംരക്ഷിക്കാൻ കഴിയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഇത്ര ജീർണമായ അവസ്ഥയിലൂടെ കോൺഗ്രസ് ഇതുവരെ കടന്നു പോയിട്ടില്ല. മാധ്യമങ്ങൾക്ക് ഇനി സംരക്ഷിക്കാൻ കഴിയില്ലെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു. കോൺഗ്രസിനകത്തെ ജീർണതയെക്കുറിച്ച് രാഹുൽ മാങ്കൂട്ടത്തിലിനറിയാം. കോൺഗ്രസ് നേതാക്കൾ ആകെ ആവശ്യപ്പെട്ടത് എംഎൽഎ സ്ഥാനം രാജിവെക്കണമെന്നാണ്. എന്നാൽ രാജി ആവശ്യപ്പെടാൻ നേതൃത്വം തയാറായില്ല. കേരളത്തിലെ ജനങ്ങൾ രാഹുൽ രാജിവയ്ക്കണമെന്നാണ് ആവശ്യപ്പെടുന്നതെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.

article-image

FEDFDSFASAS

You might also like

  • Lulu Exchange
  • Straight Forward

Most Viewed