റെക്കോർഡ് വിൽപന ; ഒമാനിലെ ഏറ്റവും വിലയേറിയ ആഡംബര വസതി വിറ്റുപോയത് രണ്ട് മില്യൺ റിയാലിന്


ഷീബ വിജയൻ

മസ്കത്ത് I യിതിയിലെ ആർക്കിൽ ഒരു ആഡംബര വസതി വിറ്റുപോയത് 2 മില്യൺ ഒമാൻ റിയാലിന് ഏകദേശം(45 കോടി ഇന്ത്യൻ രൂപ). ഒമാനിലെ റിയൽ എസ്റ്റേറ്റ് മേഖലയിലെ റെക്കോർഡ് വിൽപനയാണിത്. ആർകിലെ പ്രധാന ഭാഗത്താണ് ഈ ആഡംബര വസതി സ്ഥിതി ചെയ്യുന്നത്. ലോകോത്തരമായി രൂപകൽപന ചെയ്തിരിക്കുന്ന വസതി, കടലിന്റെയും പർവതങ്ങളുടെയും മനോഹരമായ കാഴ്ചകൾ സമ്മാനിക്കുന്നു. പ്രൈവറ്റ് എൻ‍ട്രൻസ്, പ്രീമിയം ഫിനിഷിങ്ങ് ടച്ചുള്ള ഇഷ്ടാനുസരണം രൂപകൽപന ചെയ്ത ഇന്റീരിയറുകൾ, സ്വകാര്യ നീന്തൽക്കുളത്തോടുകൂടിയ വിശാലമായ ഔട്ട്ഡോർ ടെറസ് എന്നിവ വസതിയുടെ സവിശേഷതകളാണ്. ഒമാന്റെ റിയൽ എസ്റ്റേറ്റ് മേഖലക്ക് ഇത് സുപ്രധാന നേട്ടമാണെന്നും സുസ്ഥിരമായ ആഡംബര ജീവിതം ആളുകൾ താൽപര്യപ്പെടുന്നതിന്റെ സൂചനയാണ് വിൽപനയെന്നും സസ്റ്റൈനബിൾ സിറ്റിയുടെ ചീഫ് സെയിൽസ് ആൻഡ് മാർക്കറ്റിംഗ് ഓഫീസർ മഹ്മൂദ് ഷെഹാദ പറഞ്ഞു.

article-image

dsasaas

You might also like

  • Lulu Exchange
  • Straight Forward

Most Viewed