രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് തലസ്ഥാനത്ത്; എംഎൽഎ സ്ഥാനം രാജിവച്ചേക്കും


ഷീബ വിജയൻ 

തിരുവനന്തപുരം I രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് എംഎൽഎ സ്ഥാനം രാജിവച്ചേക്കുമെന്ന് സൂചന. കോൺഗ്രസ് നിയമസഭാ കക്ഷിയുടെ ഭാഗമായി രാഹുൽ തുടരുന്നതിനോടു ശക്തമായ വിയോജിപ്പുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങളെ അറിയിച്ചതായി റിപ്പോർട്ടുകളുണ്ട്. അടൂരിലെ വീട്ടിൽ തുടരുന്ന രാഹുൽ ഇന്ന് തിരുവനന്തപുരത്തേക്ക് തിരിക്കും. ഇന്നലെ പാലക്കാട്ടെ നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. രാഹുലിന്‍റെ രാജിയിൽ പാർട്ടിയിൽ സമ്മർദ്ദം തുടരുന്നതിനിടെയാണ് പാലക്കാട്ടെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്. നിയമ സംവിധാനങ്ങൾക്കു മുന്നിൽ ഒരു പരാതി പോലും എത്താത്ത സാഹചര്യത്തിൽ തിരക്കിട്ട രാജിയുടെ ആവശ്യമില്ലെന്ന് ഒരു വിഭാഗം പറയുന്നു.

article-image

DFSDSDS

You might also like

  • Lulu Exchange
  • Straight Forward

Most Viewed