സ്പീഡ് ട്രാക്കുകളിൽ പതുക്കെ വാഹനമോടിക്കുന്നത് ഗുരുതരമായ ഗതാഗതലംഘനം; മുന്നറിയിപ്പുമായി റോയൽ ഒമാൻ പൊലീസ്


ഷീബ വിജയൻ
മസ്കത്ത്  I സ്പീഡ് ട്രാക്കുകളിൽ പതുക്കെ വാഹനമോടിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി റോയൽ ഒമാൻ പൊലീസ്. ഇത് ഗുരുതരമായ ഗതാഗതലംഘനമാണെന്ന് ആർ.ഒ.പി അറിയിച്ചു. അത്തരം പെരുമാറ്റം ഗതാഗതത്തെ തടസ്സപ്പെടുത്തുക മാത്രമല്ല, അപകടസാധ്യത വർധിപ്പിക്കുകയും ചെയ്യും. ഡ്രൈവർമാർ ഓരോ ട്രാക്കുകളിലും നിശ്ചയിച്ചിട്ടുള്ള വേഗം നിലനിർത്തണമെന്ന് ട്രാഫിക് സേഫ്റ്റി ഡിജിയിലെ നാഷനൽ കമ്മിറ്റി ഫോർ റോഡ് സേഫ്റ്റിയുടെ എക്സിക്യൂട്ടിവ് ഓഫിസ് ഡയറക്ടർ ലെഫ്റ്റനന്റ് കേണൽ സെയ്ഫ് ബിൻ അഹമ്മദ് അൽ റമദാനി പറഞ്ഞു. വേഗം കുറച്ച് വാഹനമോടിക്കാൻ ആഗ്രഹിക്കുന്നവർക്ക് അത്തരം ട്രാക്കുകൾ തെരഞ്ഞെടുക്കാം. അല്ലെങ്കിൽ സ്വന്തം സുരക്ഷയും മറ്റുള്ളവരുടെ ജീവനും അപായത്തിലാകും. പ്രധാന റോഡുകളുടെ ഇടതുവശത്തെ പാതകളിൽ സാവധാനം വാഹനമോടിക്കുന്നത് മറ്റ് ഡ്രൈവർമാരെ ആശയക്കുഴപ്പത്തിലാക്കുകയും ഗതാഗതം തടസ്സപ്പെടുത്തുകയും നിയമത്തിന്റെ എക്സിക്യൂട്ടിവ് ചട്ടങ്ങൾ ലംഘിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

വേഗപരിധി മണിക്കൂറിൽ 120 കിലോമീറ്ററുള്ള പാതകളിൽ 80 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്നതോ പിന്നിൽനിന്ന് വരുന്ന വേഗമേറിയ വാഹനങ്ങൾക്ക് വഴിമാറിക്കൊടുക്കാത്തതോ ആയ ഡ്രൈവർമാർ അനാവശ്യ കാലതാമസത്തിനും അപകടസാധ്യതകൾക്കും കാരണമാകുന്നതായി റോയൽ ഒമാൻ പൊലീസ് നിരീക്ഷിച്ചിട്ടുണ്ട്.

article-image

ASDASADSF

You might also like

  • Lulu Exchange
  • Straight Forward

Most Viewed