യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് വില്‍പ്പനയ്ക്ക്; രാഹുലിനെ ഒഎല്‍എക്‌സില്‍ വില്‍പ്പനയ്ക്ക് വച്ച് പിപി ദിവ്യയുടെ എഫ്ബി പോസ്റ്റ്


ഷീബ വിജയൻ

പാലക്കാട് I രാഹുല്‍ മാങ്കൂട്ടത്തിലിനെ ഒഎല്‍എക്‌സില്‍ വില്‍പ്പനയ്ക്ക് വച്ച് പിപി ദിവ്യയുടെ ഫേസ്ബുക്ക് പോസ്റ്റ്. കേരള യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് വില്‍പ്പനയ്ക്ക്. കര്‍മ്മ’ എന്നാണ് പിപി ദിവ്യ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. കേരള യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് വില്‍പ്പനയ്ക്ക്. സെക്കന്‍ഡ്ഹാന്‍ഡ്. സ്ഥലം പാലക്കാട്. വില 000′ എന്ന കുറിപ്പോടെ രാഹുലിന്റെ ഫോട്ടോ അടങ്ങിയ പോസ്റ്ററും ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചു. രാഹുലിന്റെ രാജിക്ക് പിന്നാലെയാണ് പിപി ദിവ്യയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

പാലക്കാട് ഉപതെരഞ്ഞെടുപ്പ് വേളയിലായിരുന്നു കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പിപി ദിവ്യക്കെതിരെ ആരോപണം ഉയര്‍ന്നത്. ഈ സമയത്ത് പിപി ദിവ്യയ്‌ക്കെതിരേ രാഹുല്‍ മാങ്കൂട്ടത്തില്‍ ആഞ്ഞടിച്ചിരുന്നു.

article-image

ADEQWEDEEW

You might also like

  • Lulu Exchange
  • Straight Forward

Most Viewed