ഒമാന്റെ ദേശീയ മനുഷ്യാവകാശ തന്ത്രം ഡിസംബർ 10ന് പുറത്തിറക്കും

ഷീബ വിജയൻ
മസ്കത്ത് I ഒമാന്റെ ദേശീയ മനുഷ്യാവകാശ തന്ത്രം അന്താരാഷ്ട്ര മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് ഡിസംബർ 10ന് പുറത്തിറക്കുമെന്ന് ഒമാൻ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ഡോ. റാഷിദ് ഹമദ് അൽ ബലൂഷി അറിയിച്ചു. സുൽത്താനേറ്റിലെ മനുഷ്യാവകാശ സംരക്ഷണവും പ്രോത്സാഹനവും വർധിപ്പിക്കുന്നതിനായി രൂപകൽപന ചെയ്തിട്ടുള്ളതാണ് ഈ തന്ത്രം. രാജ്യത്തിന്റെ അടിസ്ഥാന നിയമം, ഒമാൻ അംഗീകരിച്ച അന്താരാഷ്ട്ര ചാർട്ടറുകൾ, കരാറുകൾ, ബാധകമായ നിയമങ്ങൾ എന്നിവയുമായി യോജിപ്പിച്ചാണ് രൂപകൽപന ചെയ്തിരിക്കുന്നത്. കമ്മീഷന്റെ 2024ലെ വാർഷിക റിപ്പോർട്ട് അവലോകനം ചെയ്യുന്നതിനായി നടത്തിയ വാർത്ത സമ്മേളനത്തിലാണ് ഡോ. അൽ ബലൂഷി ഇക്കാര്യം അറിയിച്ചത്.രാജ്യത്തുടനീളമുള്ള മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിലും മുന്നോട്ട് കൊണ്ടുപോകുന്നതിലുമുള്ള കമ്മീഷന്റെ ദേശീയ പങ്ക്, പ്രധാന നേട്ടങ്ങൾ, നിർദ്ദിഷ്ട ഉത്തരവുകൾ എന്നിവ വിശദീകരിച്ചു. കഴിഞ്ഞ വർഷം കമ്മീഷൻ 1,006 മനുഷ്യാവകാശ സംബന്ധമായ പ്രശ്നങ്ങളാണ് നിരീക്ഷിച്ചത്. ഇതിൽ 47 എണ്ണം ഔപചാരിക പരാതികളായിരുന്നു.
ADEFFDSDF